സ്പോർട്സ് സ്കൂളുകളിൽ നിയമനം
text_fieldsതിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്പോർട്സ് സ്കൂളായ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ കോച്ചസ്, അസിസ്റ്റന്റ് കോച്ചസ്, സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ്, മെന്റർ കം ട്യൂട്ടർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയും മതിയായ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോറം dsya.kerala.gov.in ൽ ലഭ്യമാണ്. 16ന് വൈകീട്ട് അഞ്ചിന് മുമ്പായി ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക്: dsya.kerala.gov.in, 0471 2326644.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

