നിയമനതട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ സംഭവത്തിൽ പരാതിയുമായി കൂടുതൽ പേർ. കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദനെ കന്റോൺമെന്റ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പണം നഷ്ടമായെന്ന പരാതിയുമായി അഞ്ചുപേർ കൂടി പൊലീസിനെ സമീപിച്ചു. ഇതിൽ ഒരാളായ ആറന്മുള സ്വദേശിക്ക് ഒന്നര ലക്ഷം രൂപ നഷ്ടമായതായാണ് പരാതി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തത്. കോട്ടയം ജില്ല ആശുപത്രി റിസപ്ഷനിസ്റ്റ് നിയമനം നൽകാമെന്ന് കബളിപ്പിച്ചാണ് പത്തനംതിട്ട സ്വദേശിനിക്ക് വ്യാജ ഉത്തരവ് തയാറാക്കി നൽകിയത്.
ആരോഗ്യവകുപ്പിന്റെ പേരിൽ തയാറാക്കിയ വ്യാജ നിയമന ഉത്തരവ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വാട്സ്ആപിൽ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരാതി നൽകിയത്. കന്റോൺമെന്റ് പൊലീസ് യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാരന്റെ പങ്ക് പുറത്തായത്. ഇക്കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലാണ് അരവിന്ദിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അഴിമതിക്കെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

