നിയമനക്കോഴ കേസ്; ഹരിദാസൻ സാക്ഷിയാകും, പ്രതിയാക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം
text_fieldsതിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവിൽ പ്രതിയാക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതായി അറിയുന്നു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. അന്വേഷണത്തിെൻറ മുന്നോട്ട് പോകുന്ന വേളയിൽ തെളിവുകൾ വരുന്ന മുറക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസിൽ അഴിമതി നിരോധന വകുപ്പ് നിലനിൽക്കില്ലെന്നും നിയമോപദേശം ലഭിച്ചിരിക്കയാണ്.
കൺന്റോമെൻറ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംമ്പിളി മനുവാണ് നിയമോപദേശം നൽകിയത്. ആയുഷ് മിഷൻ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് ഹരിദാസൻ പൊലീസിന് മൊഴി നൽകിയിരുന്നു.
അഖിൽ മാത്യുവിന്‍റെ പേര് പറഞ്ഞത് ബാസിത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് പരിസരത്ത് വച്ച് ആർക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് പണം നൽകിയെന്ന് പറഞ്ഞ ഇയാൾ പിന്നീട് പണം നൽകിയത് ആർക്കാണെന്നും എവിടെ വെച്ചാണെന്നും ഓർമയില്ലെന്ന് പറഞ്ഞിരുന്നു. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസൻ താൻ പറഞ്ഞത് നുണയാണെന്നും എല്ലാം ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്നും സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

