Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kalamassery medical college
cancel
Homechevron_rightNewschevron_rightKeralachevron_rightകളമശ്ശേരി മെഡിക്കൽ...

കളമശ്ശേരി മെഡിക്കൽ കോളജിലും നിയമന വിവാദം; വിജിലൻസ്​ അന്വേഷിക്കണമെന്ന്​ സി.പി.ഐ

text_fields
bookmark_border

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലും അനധികൃത നിയമനങ്ങൾ നടന്നതായി ആരോപണം. കോവിഡിന്‍റെ മറവിൽ ഇരുന്നൂറിലധികം നിയമനങ്ങളാണ്​ അനധികൃതമായി നടന്നത്​. സംഭവത്തിൽ വിജിലൻസ്​ അന്വേഷണം വേണമെന്ന്​ സി.പി.ഐ ആവശ്യപ്പെട്ടു.

ആശുപത്രി വികസന സമിതിയുടെ തീരുമാനം മറികടന്നാണ്​ നിയമനങ്ങൾ നടന്നിട്ടുള്ളത്​. താൽക്കാലിക ഒഴിവിലേക്ക്​ എം​േപ്ലായ്​മെന്‍റ്​ എക്​സ്​ചേഞ്ച്​ വഴി നിയമനം നടത്താമെന്നായിരുന്നു​ യോഗത്തിൽ തീരുമാനിച്ചിരുന്നത്​. ജില്ല കലക്​ടർ, മെഡിക്കൽ ഓഫിസർ​ എന്നിവരടക്കം യോഗത്തിൽ പ​ങ്കെടുത്തിരുന്നു.

നിലവിലെ ഒഴിവുകളിലേക്ക്​ തിങ്കളാഴ്ച ഇവിടെ ഇന്‍റർവ്യൂ നടക്കുന്നുണ്ട്​​. എന്നാൽ, ഇത്​ പ്രഹസനമാണെന്ന്​​ സി.പി.ഐ ലോക്കൽ സെക്രട്ടറി വിജിലൻസിന്​ നൽകിയ കത്തിൽ പറയുന്നു. ഈ ഒഴിവുകളിലേക്ക്​ 200ഓളം പേരെ നിയമിച്ച്​ കഴിഞ്ഞതായാണ്​ സൂചന​.

ചില ഉദ്യേഗഥർ പണം വാങ്ങിയാണ്​ നിയമനം നൽകിയിട്ടുള്ളതെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടി. താൽക്കാലിക അടിസ്​ഥാനത്തിലെ നിയമനങ്ങളാണ്​ ഇപ്പോൾ നടന്നിട്ടുള്ളത്​. എന്നാൽ, ഇതിൽ ചിലത്​ സ്​ഥിരനിയമനം ആകാൻ സാധ്യതയുണ്ടെന്നും ആക്ഷേപമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalamassery Medical Collegejob recruitment
News Summary - Recruitment controversy in Kalamassery Medical College too; CPI demands vigilance probe
Next Story