കിർടാഡ്സിൽ കരാർ അടിസ്ഥാനത്തിൽ നിയമത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം : കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫീൽഡ് അസിസ്റ്റന്റ്
കിർടാഡ്സ് നടത്തുന്ന പട്ടികവർഗ പാരമ്പര്യ കലകൾ - പ്രസിദ്ധീകരണം എന്ന പദ്ധതിയിൽ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ഫീൽഡ് അസിസ്റ്റന്റ് നിയമനത്തിൽ ഒരു ഒഴിവുണ്ട്. യോഗ്യത- അംഗീകൃത സർവകലാശാലയിൽനിന്ന് ആന്ത്രോപോളജി/ സോഷ്യോളജി വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം. പ്രതിമാസം 29,785 രൂപ ഹോണറേറിയം. പരമാവധി എട്ടുമാസം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടികവർഗ-ജാതി പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ-ജാതി സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. 2023 ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
ഇന്റേൺഷിപ്പ്
ഗവേഷകർക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിൽ 10 ഒഴിവകളുണ്ട്. നരവംശശാസ്ത്രം/സോഷ്യോളജി/ സോഷ്യൽ വർക്ക്/ േസാഷ്യവർക്ക് സ്റ്റാറ്റിസ്റ്റിക്സ് /ഭാഷാശാസ്ത്രം എന്നീ വിഷയങ്ങളിൽ ബരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 10,000 രൂപ. പരമാവധി എട്ട് മാസം. 2023 ജനുവരി ഒന്നിന് 36 വയസിൽ കൂടരുത്. 2023 ജൂലൈ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
ഫീൽഡ് അസിസ്റ്റന്റ്
പട്ടികവർഗ പാരമ്പര്യ വൈദ്യ അവകാശങ്ങൾ അന്വേഷിക്കലും പുതുക്കിയ പാരമ്പര്യ വൈദ്യ പേരുവിവര സൂചിക പ്രസിദ്ധീകരണവും എന്ന പദ്ധതിയിൽ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികവർ സമുദായത്തിൽനിന്ന് അപേക്ഷ ക്ഷമിച്ചു, ഫീൽഡ് അസിസ്റ്റന്റ്, ഒഴിവ് -രണ്ട്, യോഗ്യത-പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയും പാരമ്പര്യ വൈദ്യ ചികിൽസയിൽ പ്രാഥമിക അറിവും. പ്രതിമാസം 29,000 രൂപ ഹോണറേറിയം. 2000 രൂപ യാത്രാ ബത്ത. എട്ടുമാസമാണ് കാലാവധി. 2023 ജനുവരി ഒന്നിന് 41 വയസിൽ കൂടരുത്. 2023 ജൂലൈ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
അപേക്ഷ അയക്കേണ്ട വിധം: ഉദ്യോഗാർഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ kirtads.kerala.gov.in ലെ google form മുഖേന ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂ എഴുത്തു പരീക്ഷ നടത്തുന്ന തീയതി ഫോൺ മുഖേനയോ, ഇ-മെയിൽ സന്ദേശം വഴിയോ അറിയിക്കും. തപാൽ അറിയിപ്പ് നൽകുന്നതായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

