Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുങ്ങിയ കപ്പലിലെ...

മുങ്ങിയ കപ്പലിലെ വസ്തുക്കൾ വീണ്ടെടുക്കാൻ പോയ സംഘം കടലിൽ തന്നെ; ദൗത്യം പ്രതിസന്ധിയിൽ

text_fields
bookmark_border
മുങ്ങിയ കപ്പലിലെ വസ്തുക്കൾ വീണ്ടെടുക്കാൻ പോയ സംഘം കടലിൽ തന്നെ; ദൗത്യം പ്രതിസന്ധിയിൽ
cancel

കൊല്ലം: കൊച്ചി തീരത്തിനടുത്ത്​ മുങ്ങിയ എം.എസ്​.സി എൽസ ത്രീ കപ്പലിലെ വസ്തുക്കൾ കണ്ടെടുക്കാൻ കടലിൽ​ പോയ സംഘം പ്രവർത്തനം തുടങ്ങാനാവാതെ പ്രതിസന്ധിയിൽ. കൊല്ലം തുറമുഖത്തുനിന്ന്​ രണ്ട്​ കപ്പലിലായി ഈ മാസം 16ന്​ പുറപ്പെട്ട സംഘം കടലിൽ തന്നെ തുടരുകയാണ്​. ഉൾക്കടൽ പ്രക്ഷുബ്​ദമായി തുടരുന്നതാണ് പ്രശ്നം.

ഡി.എസ്​.വി സതേൺ നോവ, ഓഫ്​ഷോർ ​മൊണാർക്ക്​ എന്നീ കപ്പലുകളിലായി 105 അംഗങ്ങളാണ്​ സാൽവേജ്​ സംഘത്തിലുള്ളത്​. കരയിൽ നിന്ന്​ 35-40 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയ ഭാഗത്താണ്​ സംഘം ഇ​പ്പോഴുള്ളത്​. ഇവർക്കുള്ള വെള്ളം, ഭക്ഷണം എന്നിവയുമായി അഞ്ചു ദിവസം മുമ്പ്​ കടലിൽ പോയ ടഗ്​ വ്യാഴാഴ്ച കൊല്ലം പോർട്ടിൽ തിരിച്ചെത്തി.

ഭക്ഷണ സാധനവുമായി അടുത്ത ദിവസം ടഗ്​ വീണ്ടും കടലിൽ പോകും. എൽസ ത്രീയിലെ ബങ്കർ ഓയിൽ, അപകടകരമായ വസ്തുക്കൾ എന്നിവ കണ്ടെടുക്കുകയാണ്​​ പ്രഥമ ദൗത്യം. കൂടാതെ കടലിൽ മുങ്ങിയ അഞ്ഞൂറോളം ​കണ്ടൈയ്​നറുകളിൽ സാധ്യമായവയും വീണ്ടെടുക്കേണ്ടതുണ്ട്​.

മുംബൈ ആസ്ഥാനമായ മെർക്ക്​ സാൽവേജ്​ ഓപ്പറേഷൻസ്​ കമ്പനിയുടെ നേതൃത്വത്തിലാണ്​ ദൗത്യം. സത്യം ഷിപ്പിങ്​ ആൻഡ്​ ലോജിക്​റ്റിക്സ്​ ആണ്​ കൊല്ലത്തെ ഏജന്‍റ്​. സംഘത്തിന്​ ഇനിയും കടലിൽ ഇറങ്ങാൻ സാധിച്ചിട്ടില്ലന്നും പരിമിതമായ ആശയ വിനിമയം മാത്രമാണ്​ സാധിക്കുന്നതെന്നും സത്യം ഷിപ്പിങ്​ കമ്പനി അധികൃതർ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newskollam portMSC ELSA 3
News Summary - Recovering items from sunken ship: Mission in crisis
Next Story