കേരളത്തിൽ ഇന്ന് റെക്കോഡ് വാക്സിനേഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 3,43,749 പേർക്ക് വാക്സിൻ നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരുദിവസം ഇത്രയേറെപേര്ക്ക് വാക്സിന് നല്‍കുന്നത്. രണ്ട് മുതല്‍ രണ്ടര ലക്ഷം വരെ പ്രതിദിനം വാക്സിന് നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ചില ദിവസങ്ങളില്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പലപ്പോഴും വാക്സിൻ ലഭ്യതക്കുറവ് കാരണം കൂടുതല്‍ വാക്സിൻകേന്ദ്രങ്ങളും സ്ലോട്ടും അനുവദിക്കാന്‍ സാധിച്ചില്ല. എന്നാല്‍, രണ്ട് ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ വാക്സിന് വന്നതോടെ പരമാവധിപേര്‍ക്ക് നല്കാന് തീരുമാനിക്കുകയായിരുന്നു. അതാണ് റെക്കോഡ് േനട്ടത്തിന് കാരണം.
കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 3,206 പേര് രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി. 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്.
മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

