Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20,570 ലിറ്റർ സ്പിരിറ്റ് പിടികൂടി; കേരളത്തിലെ ഏറ്റവും വലിയ വേട്ടയെന്ന് മന്ത്രി എം. ലിജു, എക്സൈസ് സേനക്ക് അഭിനന്ദനം

text_fields
bookmark_border
https://www.madhyamam.com/tags/m-liju
cancel

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ്‌ വേട്ടയാണ് ആലുവ ശ്രീമൂലനഗരം പ്രദേശത്ത് നടത്തിയതെന്ന് എക്സൈസ് മന്ത്രി എം. ലിജു. സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20,570 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.

എക്സൈസ് വകുപ്പ് നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ കർമപദ്ധതിയായ ‘മയങ്ങില്ല കേരള’ത്തിന്റെ എൻഫോഴ്‌സ്‌മെന്റ് ഘട്ടമായ ‘ഓപറേഷൻ തണ്ടറി’ന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

35 ലിറ്റർ കൊള്ളുന്ന 605 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തെക്കൻ ജില്ലകളിലെയും പാലക്കാട് ജില്ലയിലെയും വ്യാജമദ്യ മാഫിയക്ക് നൽകുന്നതിന് വേണ്ടിയാണ് വൻതോതിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ ജോൺസൺ, അരുൺ കുമാർ, എക്സൈസ് ഷാഡോ ടീമംഗങ്ങളായ ബിബിൻ ദാസ്, രാജേഷ്, അമൽ ദേവ്, വിഷ്ണു, സലാഹുദ്ദീൻ, ജിബിനാസ്, രജിത്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പ്രദീപ് എന്നിവർ സ്പിരിറ്റ് വേട്ടയിൽ പ​ങ്കെടുത്തു. എക്സൈസ് സേനയിലെ ഓരോ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഒന്നരക്കോടിയോളം രൂപ വില വില മതിക്കുന്ന സ്പിരിറ്റ് വ്യാജമദ്യമാക്കി വിപണിയിലെത്തിക്കുമ്പോൾ മൂന്ന് കോടിയിലേറെ രൂപയുടെ ഇടപാടാണ് നടക്കുന്നത്. ഒന്നരമാസം മുമ്പാണ് ഇവിടെ സ്പിരിറ്റ് കച്ചവടം ആരംഭിച്ചതെന്നാണ് സൂചന. ബംഗളൂരുവിൽനിന്ന് എത്തിച്ചതാണ് സ്പിരിറ്റ്. ഇതി​ൽ കുറെയേറെ മറിച്ച് വിറ്റിട്ടുണ്ട്. അവശേഷിച്ചവയാണ് പിടികൂടിയത്.

സ്വിഫ്ട് കാർ, താർ ജീപ്പ് എന്നിവയാണ് ഗോഡൗണിൽനിന്ന് സ്പിരിറ്റ് കടത്താൻ ഉപയോഗിച്ചിരുന്നത്. സ്പിരിറ്റ് വാങ്ങാൻ വരുന്നവർ പള്ളിപ്പരിസത്ത് ആളൊഴിഞ്ഞ ഭാഗത്ത് വാഹനം നിറുത്തിയിടും. തുടർന്ന് സ്വിഫ്ട് കാറിലോ ജീപ്പിലോ അവിടെയെത്തിച്ച് കൈമാറും. സ്പിരിറ്റ് വാങ്ങാൻ വരുന്നവരെ ഗോഡൗണിലേക്ക് എത്തിക്കാറില്ല.

സംഭവസ്ഥലത്തുനിന്ന് പിടിയിലായ ചൊവ്വര എടനാട് പരിപ്പിള്ളിവീട്ടിൽ പി.ഡി. തോമസി​നെ (53) അങ്കമാലി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികളായ ശ്രീമൂലനഗരം സ്വദേശി നവാസ് (45), മലയാറ്റൂർ സ്വദേശി അമൽ ആന്റണി, ശ്രീഭൂതപുരം സ്വദേശി റെജോ എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കി​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story