Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്രാടത്തിന്​...

ഉത്രാടത്തിന്​ വിറ്റത്​​ 105 കോ​ടി​യു​ടെ മദ്യം​; മുന്നിൽ തി​രു​വ​ന​ന്ത​പു​രം ഔട്ട്​​ലെറ്റ്​​, ഇ​രി​ങ്ങാ​ല​ക്കു​ട രണ്ടാമത്​

text_fields
bookmark_border
delhi govt new liquer policy
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്കി​ട​യി​ലും മ​ല​യാ​ളി ഒാ​ണം ആ​ഘോ​ഷി​ച്ച​ത്​ റെ​ക്കോ​ഡി​ട്ട കു​ടി​യോ​ടെ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​രു​മാ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന മ​ദ്യ​വി​ൽ​പ​ന​യാ​ണ്​ ഇ​ത്ത​വ​ണ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ വ​ഴി ന​ട​ന്ന​ത്. ബെ​വ്​​കോ വ​ഴി​യും ബാ​റി​ലൂ​ടെ​യു​മാ​യി 105 കോ​ടി​യു​ടെ മ​ദ്യ​വി​ൽ​പ​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ഇ​തി​ൽ 75 ശ​ത​മാ​നം വി​ൽ​പ​ന​യും ബെ​വ്​​കോ വ​ഴി​യാ​യി​രു​ന്നു. ഉ​ത്രാ​ട​ദി​ന​ത്തി​ലെ ക​ച്ച​വ​ട​ത്തി​ൽ​നി​ന്നു​മാ​ത്രം സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് നി​കു​തി​യാ​യി എ​ത്തി​യ​ത് 90 കോ​ടി രൂ​പ​യാ​ണ്.

ഉ​ത്രാ​ട​ദി​ന​ത്തി​ൽ മാ​ത്രം 78 കോ​ടി​യു​ടെ മ​ദ്യ​മാ​ണ്​ ബെ​വ്​​കോയിലൂ​െട വി​റ്റു​പോ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ത്രാ​ട​ദി​ന​ത്തി​ൽ 52 കോ​ടി രൂ​പ​യു​ടെ വി​ൽ​പ​ന​യാ​ണ്​ ന​ട​ന്നി​രു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ​ന ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ പ​വ​ർ ഹൗ​സ് റോ​ഡി​ലു​ള്ള ഔ​ട്ട്​​ലെ​റ്റി​ൽ​നി​ന്ന്. ഇ​വി​ടെ 1.04 കോ​ടി​യു​ടെ വി​ൽ​പ​ന​യാ​ണ്​ ന​ട​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഔ​ട്ട്​​ലെ​റ്റി​ൽ വി​റ്റ​ത് 96 ല​ക്ഷ​ത്തി​െൻറ മ​ദ്യം. 260 ഔ​ട്ട്​​ലെ​റ്റു​ക​ള്‍ വ​ഴി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ വി​ൽ​പ​ന.

പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ ഇ​ത്ത​വ​ണ അ​ഞ്ച്​ ഔ​ട്ട്​​​ലെ​റ്റു​ക​ള്‍ തു​റ​ന്നി​രു​ന്നി​ല്ല. മൂ​ന്നു ന​ഗ​ര​ങ്ങ​ളി​ലെ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഓ​ണ്‍ലൈ​നാ​യി മ​ദ്യം ബു​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. ഇൗ ​ഒൗ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി ഉ​ത്രാ​ട​ദി​നം വ​രെ 14.28 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ്​ വി​റ്റ​ത്.

തി​രു​വ​ന​ന്ത​പു​രം പ​ഴ​വ​ങ്ങാ​ടി, കൊ​ച്ചി മാ​ർ​ക്ക​റ്റ്​ റോ​ഡ്, കോ​ഴി​ക്കോ​ട്​ പാ​വ​മ​ണി റോ​ഡ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലാ​ണ്​ ഒാ​ൺ​ലൈ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ 16 മു​ത​ൽ ഒ​രു​ക്കി​യ ഇൗ ​സൗ​ക​ര്യം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത്​ 2.49 ല​ക്ഷം, എ​റ​ണാ​കു​ള​ത്ത്​ 6.6 ല​ക്ഷം, കോ​ഴി​ക്കോ​ട്​ 5.18 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ൽ​പ​ന. ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കു​മാ​ത്ര​മാ​ണ്​ മ​ദ്യം ന​ൽ​കി​യി​രു​ന്ന​ത്. ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ന്​ പു​റ​മെ 181 കൗ​ണ്ട​റു​ക​ൾ​കൂ​ടി അ​ധി​ക​മാ​യി തു​റ​ന്നാ​ണ്​ ഒാ​ണ​വി​ൽ​പ​ന​യി​ൽ ബെ​വ്​​കോ റെ​ക്കോ​ഡി​ട്ട​ത്.

Show Full Article
TAGS:bevco liquor sale Liquor onam 
News Summary - Record sale at Bevco: Liquor worth Rs 105 cr sold uthradam day
Next Story