Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂരം അലങ്കോലപ്പെടലിൽ വിശദ അന്വേഷണത്തിന് ശിപാർശ

text_fields
bookmark_border
എ.ഡി.ജി.പിയുടെ റിപ്പോർട്ട് വിയോജന കുറിപ്പോടെ ഡി.ജി.പി മുഖ്യമന്ത്രിക്ക് വിട്ടു
Thrissur Pooram, ADGP Ajith Kumar
cancel

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് മേധാവിക്ക് വിയോജിപ്പ്. പൂരം കലക്കാന്‍ രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ആസൂത്രിത നീക്കം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുമ്പോഴും സംഭവ സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി ഇടപെടാതിരുന്നതിൽ ഡി.ജി.പി സംശയം ഉന്നയിക്കുന്നു.

ഈ സാഹചര്യത്തിൽ വിശദ അന്വേഷണത്തിന് ശിപാർശ ചെയ്യുന്ന കുറിപ്പോടെ ഡി.ജി.പി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

പൂരത്തിന് തൊട്ടുമുമ്പ് അജിത്കുമാർ നേരിട്ട് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. സംഭവദിവസം സ്ഥലത്തുണ്ടായിട്ടും ക്രമസമാധാന പാലനത്തിലെ പ്രാവീണ്യവും മുൻ അനുഭവങ്ങളും ഉപയോഗപ്പെടുത്തിയില്ല. ഒരാഴ്ചകൊണ്ട് തീര്‍ക്കേണ്ട അന്വേഷണം അഞ്ചു മാസത്തോളം നീണ്ടതിലും ഡി.ജി.പി അതൃപ്തി രേഖപ്പെടുത്തി.

വിവാദത്തിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് നേരിട്ട് പങ്കുള്ളതായി പറയുന്നില്ല. എന്നാൽ, രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ആസൂത്രിത നീക്കം നടത്തിയതായും തിരുവമ്പാടി ദേവസ്വത്തിന്‍റെ പങ്കിനെക്കുറിച്ചും റിപ്പോ‍ർട്ട് സംശയമുന്നയിക്കുന്നു.

ബാരിക്കേഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കം അനുനയിപ്പിക്കാൻ ഡി.ഐ.ജി ഉൾപ്പെടെ ശ്രമിച്ചെങ്കിലും ദേവസ്വം ഇത് അവഗണിച്ച് പൂരം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആരെയെങ്കിലും സഹായിക്കാനായിരുന്നോ ഇതെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ടിൽ ആരുടെയും പേരെടുത്ത് പറയുന്നില്ല.

സംഭവസ്ഥലത്തേക്ക് സുരേഷ് ഗോപിയെ വിളിച്ചത് ദേവസ്വം ഭാരവാഹികളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. മൊഴികളും തെളിവുകളും അനുസരിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും ഗൂഢാലോചനയിലേക്ക് റിപ്പോർട്ട് കടക്കാത്തതാണ് സംശയം ജനിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Recommends a detailed investigation into the Thrissur Pooram Issues
Next Story