കൊച്ചി: പാലോളി മുഹമ്മദ്കുട്ടി റിപോർട്ടിലെ വിദ്യാഭ്യാസ-ഉദ്യോഗരംഗത്തെ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള 20 ശിപാർശകൾ പൂർണമായും നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് മെക്ക 33ാം സ്ഥാപകദിന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ 2016ലെയും 2021ലെയും പ്രകടനപത്രികകളിലെ വാഗ്ദാനമാണ് പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പാക്കുമെന്നത്. നടപ്പാക്ക ശിപാർശകൾ ചൂണ്ടിക്കാണിച്ചാൽ അവ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനൽകിയിരുന്നു. എന്നാൽ, പൂർണമായും മുസ്ലിംകൾക്കായി നടപ്പാക്കേണ്ട ശിപാർശകൾ 15വർഷമായിട്ടും പ്രാവർത്തികമായിട്ടില്ല. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗം ആവർത്തിച്ച് ആവശ്യപ്പെട്ടു.
ദേശീയ സെക്രട്ടറി എ.എസ്.എ. റസാഖ് ചർച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പ്രഫ. ഇ. അബ്്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി എൻ.കെ. അലി പ്രമേയങ്ങൾ അവതരിപ്പിച്ചു. ഡോ.എം. അബ്്ദുസ്സലാം, ഡോ. പി. നസീർ എന്നിവർ സ്ഥാപകദിന സന്ദേശവും അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. എം.എ. ലത്തീഫ്, എം. അബ്ദുൽ കരീം, സി.എച്ച്. ഹംസ, ഫാറൂഖ് എൻജിനീയർ, ടി.എസ്. അസീസ്, എ. മഹ്മൂദ്, അബ്ദുസ്സലാം ക്ലാപ്പന, സി.ബി. കുഞ്ഞുമുഹമ്മദ്, എം. അഖ്നിസ്, എ.ഐ. മുബീൻ, സി.ടി. കുഞ്ഞയമു, എം.എം. നൂറുദ്ദീൻ, ഉമർ മുള്ളൂർക്കര, വി.കെ. അലി, എം. ആരിഫ് ഖാൻ, കെ.എസ്. കുഞ്ഞ്, എം.എ. മജീദ് കുന്നിക്കോട്, എം. കമാലുദ്ദീൻ, അബ്ദുറഹിമാൻ വട്ടത്തിൽ, കെ. സ്രാജ് കുട്ടി, വി.പി. സക്കീർ, സി.എം.എ. ഗഫൂർ, അബൂബക്കർ കടലുണ്ടി, എം.പി. മുഹമ്മദ്, വി.എസ്. മുഹമ്മദ് ഇബ്രാഹീം, മുഹമ്മദ് ഷരീഫ്, നസീബുല്ല മാസ്റ്റർ, മുഹമ്മദ് നജീബ്, മുഹമ്മദാലി, യൂനസ് കൊച്ചങ്ങാടി, എസ്. നസീർ തുടങ്ങിയവർ സംസാരിച്ചു.