മൂന്ന് എ.ഡി.ജി.പിമാരെ ഡി.ജി.പിമാരാക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: കേരള പൊലീസിലെ മൂന്ന് എ.ഡി.ജി.പിമാരെ ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകാൻ ശിപാർശ. കെ. പത്മകുമാർ, എസ്. ആനന്ദകൃഷ്ണൻ, നിതിൻ കെ. അഗർവാൾ എന്നിവർക്ക് സ്ഥാനക്കയറ്റം നൽകാനാണ് സ്ക്രീനിങ് കമ്മിറ്റി ശിപാർശ. ഡി.െഎ.ജിമാരായ കെ. സേതുരാമൻ, അനൂപ് കുരുവിള ജോൺ, വിക്രംജിത് സിങ്, കെ.പി. ഫിലിപ്, എ.വി. ജോർജ്, പി. പ്രകാശ് എന്നിവർക്ക് െഎ.ജി തസ്തിക നൽകാനും ശിപാർശയുണ്ട്. ജനുവരി മുതൽ ഒഴിവുകൾ വരുന്ന മുറക്കാകും നിയമനം. അടുത്ത മന്ത്രിസഭേയാഗം ശിപാർശ അംഗീകരിക്കുമെന്നാണ് വിവരം.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ മുൻ ട്രാഫിക് െഎ.ജി ജി. ലക്ഷ്മണിനെ സ്ഥാനക്കയറ്റത്തിന് പരിഗണിച്ചില്ല. ഇദ്ദേഹത്തിന് ജനുവരിയിൽ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു.

