Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൻഷൻപ്രായം ഉയർത്താൻ...

പെൻഷൻപ്രായം ഉയർത്താൻ എക്​സ്​പെൻഡിച്ചർ കമ്മിറ്റി ശിപാർശ

text_fields
bookmark_border
പെൻഷൻപ്രായം ഉയർത്താൻ എക്​സ്​പെൻഡിച്ചർ കമ്മിറ്റി ശിപാർശ
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ​ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 58 വ​യ​സ്സാ​യി ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കെ​ട്ടി​ട​നി​കു​തി​യും ജ​ല അ​തോ​റി​റ്റി വെ​ള്ള​ക്ക​ര​വും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​റി​െൻറ ചെ​ല​വ്​ അ​വ​ലോ​ക​നം ചെ​യ്യു​ന്ന എ​ക്​​സ്​​പെ​ൻ​ഡി​ച്ച​ർ റി​വ്യൂ ക​മ്മി​റ്റി ശി​പാ​ർ​ശ.

സ​ർ​ക്കാ​റി​െൻറ ക​ട​ബാ​ധ്യ​ത​യും വ​ര​വു​ചെ​ല​വ്​ അ​ന്ത​ര​വും കു​റ​​ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും പെ​ൻ​ഷ​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ നി​ര​ക്ക്​ കു​റ​​ക്ക​ണം. ശ​മ്പ​ള​വും പെ​ൻ​ഷ​നും 10​ ശ​ത​മാ​നം കൂ​ട്ടു​ന്ന​തി​ന്​ പ​ക​രം അ​ഞ്ച്​ ശ​ത​മാ​ന​ത്തി​ലേ​ക്ക്​ താ​ഴ്​​ത്തി​യാ​ൽ റ​വ​ന്യൂ​ക​മ്മി​യും ധ​ന​ക​മ്മി​യും ഗ​ണ്യ​മാ​യി കു​റ​ക്കാം. പെ​ൻ​ഷ​ൻ, ശ​മ്പ​ളം, പ​ലി​ശ എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ തോ​ത്​ കു​റ​ച്ചി​ല്ലെ​ങ്കി​ൽ കോ​വി​ഡ്​ ആ​ഘാ​തം മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക ​പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നാ​വി​ല്ല.

പെ​ൻ​ഷ​ൻ പ്രാ​യം 58 ആ​യി ഉ​യ​ർ​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ 56 വ​യ​സ്സി​ൽ വി​ര​മി​ച്ച​ശേ​ഷം നാ​ല്​ വ​ർ​ഷ​ത്തേ​ക്ക്​ പു​ന​ർ​നി​യ​മ​നം ന​ൽ​കു​ക​യോ ചെ​യ്യ​ണം. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ സ​ർ​ക്കാ​റി​ന്​ സൃ​ഷ്​​ടി​ക്കു​ന്ന അ​മി​ത സാ​മ്പ​ത്തി​ക​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും റി​േ​പ്പാ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗു​ലാ​ത്തി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​​ ടാ​ക്​​സേ​ഷ​ൻ മു​ൻ ഡ​യ​റ​ക്​​ട​ർ ഡോ. ​ഡി. നാ​രാ​യ​ണ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്​ നി​യ​മ​സ​ഭ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മ​ർ​പ്പി​ച്ചു. ജീ​വ​ന​ക്കാ​രെ പു​ന​ർ​വി​ന്യ​സി​ക്ക​ണം, ഇ​ന്ധ​ന​നി​കു​തി വ​ർ​ധി​പ്പി​ക്ക​ണം, ഭൂ​മി​യു​ടെ ന്യാ​യ​വി​ല കൂ​ട്ടി ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സും സ്​​റ്റാ​മ്പ്​ ഡ്യൂ​ട്ടി​യും കു​റ​ക്ക​ണം, മ​ദ്യ​ത്തി​െൻറ എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി​യും നി​കു​തി​യും 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണം തു​ട​ങ്ങി​യ ശി​പാ​ർ​ശ​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionRecommendationExpenditure Committee
News Summary - Recommendation of the Expenditure Committee to raise the pension age
Next Story