മണപ്പാട്ട് ഫൗണ്ടേഷനെതിരെയും സി.ബി.ഐ അന്വേഷണത്തിന് ശിപാർശ
text_fieldsതിരുവനന്തപുരം: പുനർജനി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്നാലെ മണപ്പാട് ഫൗണ്ടേഷനെതിരെയും സി.ബി.ഐ അന്വേഷണത്തിന് വിജിലൻസിന്‍റെ ശിപാർശ.
മണപ്പാട് സി.ഇ.ഒ അമീർ അഹമ്മദിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും സംശായസ്പദമായ ഇടപാടുകൾ എൻജിഒയുടെ അക്കൗണ്ടിൽ നടന്നുവെന്നുമാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. എഫ്.സി.ആർ.എ നിയമപ്രകാരം സി.ബി.ഐ അന്വേഷണം വേണമെന്നാണ് ശിപാർശ.
പുനര്‍ജനി പദ്ധതിയുടെ പ്രധാന പങ്കാളികളില്‍ ഒന്നാണ് മണപ്പാട് ഫൗണ്ടേഷൻ. മണപ്പാട്ട് ഫൗണ്ടേഷന്‍ സി.ഇ.ഒ അമീര്‍ അഹമ്മദിനെതിരെയാണ് സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. പുനര്‍ജനിക്ക് വേണ്ടി പിരിച്ച പണത്തിന് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ആരോപണം.
ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ഫൗണ്ടേഷന്റെ രേഖകളിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണം എത്തിയത് വി.ഡി സതീശന്റെ അഭ്യര്‍ത്ഥനപ്രകാരമാണെന്നും വിജിലന്‍സ് പറയുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വി.ഡി സതീശനെതിരെയും സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
അതേസമയം, പുനർജനി പദ്ധതിയിൽ വി.ഡി സതീശനെതിരായ സർക്കാർ നീക്കം നിയമോപദേശവും മറികടന്നാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, പുനര്‍ജനി വിവാദത്തിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് മണപ്പാട് ഫൗണ്ടേഷൻ സി.ഇ.ഒ അമീര്‍ അഹമ്മദ് പറഞ്ഞു.
1993 മുതൽ രജിസ്ടേഡ് ആയ ഒരു എൻ.ജി.ഒയാണ് മണപ്പാട് ഫൗണ്ടേഷൻ. തഞങ്ങൾക്ക് എഫ്.സി.ആർ.ഐ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എല്ലാ വര്‍ഷവും ഇതിന്‍റെ റിട്ടേൺസ് ഫയൽ ചെയ്യാറുണ്ട്. വ്യക്തമായ കണക്കുകളുമുണ്ട്. ഇതിനെല്ലാം പുറമെ വിജിലൻസ് എന്നെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. ഒരു കാര്യവുമില്ലെന്ന് അവര്‍ക്ക് തന്നെ മനസിലായതാണ്. ഞങ്ങളെപ്പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ആരെങ്കിലും വന്ന് നല്ലൊരു പ്രോജക്ട് ഏറ്റെടുക്കുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്ന സംഗതിയാണ് ഇണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

