Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര...

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ​മെഡൽ; ജി. ജോൺസനുള്ള അംഗീകാരം ശാസ്​ത്രീയ മികവിന്​

text_fields
bookmark_border
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ​മെഡൽ; ജി. ജോൺസനുള്ള അംഗീകാരം ശാസ്​ത്രീയ മികവിന്​
cancel
camera_alt

ജി. ജോൺസൻ

കോഴിക്കോട്​: ശാസ്​ത്രീയ തെളിവുകളുടെ അടിസ്​ഥാനത്തിൽ കേസുകൾ തെളിയിച്ച്​ പ്രതികൾക്ക്​ ശിക്ഷ ഉറപ്പാക്കിയതിനുള്ള അംഗീകാരമാണ്​ കോഴിക്കോട്​ വിജിലൻസ്​ ആൻഡ്​ ആൻറി കറപ്​ഷൻ ബ്യൂറോ സ്​പെഷൽ വിങ്​ ഡിവൈ.എസ്​.പി ജി. ജോൺസന്​ ലഭിച്ച .

2017ൽ കൊല്ലം പുനലൂരിലെ പ്ലസ്​ വൺ വിദ്യാർഥിനിയുടെ മരണത്തിലാണ്​ ജോൺസ​െൻറ ശാസ്​ത്രീയ അന്വേഷണം വഴിത്തിരിവായത്​.

ആത്​മഹത്യയാണെന്ന്​ പറഞ്ഞ്​ ലോക്കൽ പൊലീസ്​ അവസാനിപ്പിച്ച കേസ്​ നാട്ടുകാരുടെ പരാതിയെ തുടർന്ന്​ ക്രൈംബ്രാഞ്ചിന്​ വിട്ടതോ​െടയാണ്​ അന്ന്​ ഡിറ്റക്​ടീവ്​ ഇൻസ്​പെക്​ടറായ ജോൺസൺ അന്വേഷണമാരംഭിച്ചു​. ശാസ്​ത്രീയാന്വേഷണത്തിലൂടെ മരണം ​െകാലപാതകമാണെന്നും പീഡനവും മോഷണവുമെല്ലാം നടന്നതായും കണ്ടെത്തി.

കേസിൽ പ്രതിക്ക്​ 43 വർഷം തടവ്​ ലഭിക്കുകയും ചെയ്​തു. തെളിവുകളില്ലാതെ അന്വേഷണം നിലച്ച മറ്റുപലകേസുകളിലും ഇദ്ദേഹത്തി​െൻറ അന്വേഷണം വഴിത്തിരിവാകുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്​തു.

2003ൽ ഇരിങ്ങാലക്കുട സ്​റ്റേഷനിൽ സബ്​ ഇൻസ്​പെക്​ടറായാണ്​ സേനയിലെ തുടക്കം. ഒന്നര വർഷം മുമ്പാണ്​ കോഴിക്കോട്​ വിജിലൻസിലെത്തിയത്​. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്​. ഭാര്യ: ഷീബ. മക്കൾ: ജി​േൻറാ ജോൺസ്​, ജിസ്​റ്റോ ജോൺസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police medalG. Johnsonhome ministers medal
Next Story