Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസുകളുടെ മരണപ്പാച്ചിൽ: എസ്​.പിമാരെ വിളിച്ചുവരുത്തി ഹൈകോടതി

text_fields
bookmark_border
ബസുകളുടെ മരണപ്പാച്ചിൽ: എസ്​.പിമാരെ വിളിച്ചുവരുത്തി ഹൈകോടതി
cancel

കൊ​ച്ചി: അ​മി​ത വേ​ഗ​ത​യി​ലും അ​പ​ക​ട​ക​ര​മാ​യും സ​ർ​വി​സ്​ ന​ട​ത്തു​ന്ന ബ​സു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ എ​സ്.​പി​മാ​രെ നേ​രി​ട്ട്​ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി ​ഹൈ​കോ​ട​തി. ത​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടും ബ​സ് നി​ർ​ത്തു​ന്നി​ല്ലെ​ന്ന്​ പൊ​ലീ​സി​ന്‍റെ ത​ന്നെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന അ​വ​സ്ഥ​യാ​ണ്​ നി​ല​വി​ലു​ള്ള​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​രെ ധ​രി​പ്പി​ച്ച ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്രം പോ​കാ​ൻ വീ​തി​യു​ള്ള ന​ഗ​ര റോ​ഡി​ലെ ന​ട​പ്പാ​ത​യി​ലൂ​ടെ പോ​ലും വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. കൊ​ച്ചി ബാ​ന​ർ​ജി റോ​ഡി​ൽ ന​ട​പ്പാ​ത​യി​ലാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. സീ​ബ്ര ക്രോ​സി​ങ്ങി​ലൂ​ടെ ന​ട​ന്നു വ​രു​ന്ന​വ​രെ റോ​ഡ​രി​കി​ലൂ​ടെ നി​ർ​ത്താ​തെ പാ​ഞ്ഞു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഓ​രോ വി​ഷ​യ​ത്തി​ലും ഇ​ട​പെ​ട്ട് മാ​റ്റം വ​രു​ത്താ​ൻ കോ​ട​തി​ക്കാ​വി​ല്ല. എ​ല്ലാ​വ​രു​ടെ​യും സ​മീ​പ​ന​ങ്ങ​ൾ മാ​റേ​ണ്ട​തു​ണ്ട്.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​കും. അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബ​സ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​ത് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​പ്പോ​ൾ നേ​രി​ൽ ബോ​ധ്യ​മാ​യ​താ​ണ്.

അ​മി​ത വേ​ഗ​ത​യി​ൽ അ​രോ​ച​ക​മാ​യി ഹോ​ണ​ടി​ച്ചാ​ണ് ഇ​വ​ർ പ​രാ​ക്ര​മം കാ​ട്ടു​ന്ന​ത്. ബ​സി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ലും ആ​രും പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. കോ​ട​തി​യും ഈ ​വി​ഷ​യം പ​രി​ഗ​ണി​ക്കാ​തി​രു​ന്നാ​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കും. ആ​ർ​ക്കും മ​ര്യാ​ദ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​റി​യി​ല്ല എ​ന്ന​താ​ണ് സ്ഥി​തി. ഇ​ന്ത്യ​ൻ ലൈ​സ​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ വി​ദേ​ശ​ത്ത് ലൈ​സ​ൻ​സ് നി​ഷേ​ധി​ക്കും എ​ന്ന ത​മാ​ശ പോ​ലും നി​ല​വി​ലു​ണ്ടെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reckless Bus Driving: Kerala High Court Summons SPs
Next Story