നിയമസഭ പുസ്തകോത്സവം ‘മാധ്യമം’ അവാർഡ് ഏറ്റുവാങ്ങി
text_fieldsനിയമസഭ പുസ്തകോത്സവത്തോടനുബന്ധിച്ച മെഗാ ഇവന്റിൽ ഒന്നാം സ്ഥാനം നേടിയ ‘മാധ്യമ’ത്തിന്റെ ‘ഹാർമോണിയസ് കേരള’ക്കുള്ള അവാർഡ് ‘മാധ്യമം’ ചീഫ് ഫിനാൻസ് ഓഫിസർ എ.കെ. സിറാജ് അലി സ്പീക്കർ എ.എൻ. ഷംസീറിൽനിന്ന് ഏറ്റുവാങ്ങുന്നു. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ എന്നിവർ സമീപം
തിരുവനന്തപുരം: നിയമസഭ പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള മെഗാ ഇവന്റിൽ ഒന്നാംസ്ഥാനം നേടിയ മാധ്യമം ‘ഹാർമോണിയസ് കേരള’ക്കുള്ള അവാർഡ് സ്പീക്കർ എ.എൻ. ഷംസീർ സമ്മാനിച്ചു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ‘മാധ്യമം’ ചീഫ് ഫിനാൻസ് ഓഫിസർ എ.കെ. സിറാജ് അലി അവാർഡ് ഏറ്റുവാങ്ങി. റീജനൽ മാനേജർ ബി. ജയപ്രകാശ്, ബിസിനസ് സൊല്യൂഷൻ മാനേജർ ജെ. സാജുദ്ദീൻ, എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ എന്നിവർ സംബന്ധിച്ചു.
ഗൾഫ് നാടുകളിലും കേരളത്തിലും ആഘോഷമായി മാറിയ പരിപാടിയാണ് മാധ്യമം ഹാർമോണിയസ് കേരള. പ്രവാസി മലയാളികളെ ചേർത്തുപിടിച്ചാണ് ‘ഹാർമോണിയസ് കേരള’ കൂട്ടായ്മയുടെ ആഘോഷത്തിന് മാധ്യമം തുടക്കമിട്ടത്. പിന്നീട് ഗൾഫ് നാടുകളിലോരാന്നിലും മലയാളികൾ നെഞ്ചോടുചേർത്ത ആഘോഷമായി അത് മാറി. ലോകമറിയുന്ന താരനിര ഹാർമോണിയസ് കേരളയുടെ വേദികളിൽ അണിനിരന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

