റീബിൽഡ് കേരളക്കായി വീണ്ടും 1.25 ലക്ഷത്തിലേറെ വാടകയുള്ള കെട്ടിടം
text_fieldsതിരുവനന്തപുരം: റീബിൽഡ് കേരളക്കായി വീണ്ടും വൻ തുക മുടക്കി ഒാഫീസ് കെട്ടിടം വാടകക ്ക് എടുക്കുന്നു. പാളയം സാഫല്യം കോംപ്ലക്സിൽ മാസം ഒേന്നകാൽ ലക്ഷത്തിലേറെ (1,29,000 രൂപ) വാട കക്കാണ് പുതിയ ഒാഫിസ് ഒരുക്കുന്നത്. ഒാഫിസ് മോടിപിടിപ്പിക്കലും ഫർണിച്ചർ അടക്കമ ുള്ള സംവിധാനങ്ങൾക്കുമുള്ള തുക ഇതിൽ കാണിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രളയഅതിജീവന പദ്ധതികളുടെ പ്രോജക്ട് മാനേജ്മെൻറ് യൂനിറ്റാണ് ഇവിടെ ആരംഭിക്കുന്നത്.
നേരേത്ത റീബിൽഡ് കേരളയുടെ ആസ്ഥാന ഒാഫിസിന് സ്വകാര്യ കെട്ടിടം വാടകക്ക് എടുത്തത് നേരേത്ത വിവാദമായിരുന്നു. സ്വകാര്യ കെട്ടിടം 88.50 ലക്ഷം രൂപ മുടക്കിയാണ് മോടിപിടിപ്പിച്ചത്. സർക്കാർ സംവിധാനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സ്വകാര്യകെട്ടിടം എടുക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് വന്ന ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുകയും ചെയ്തിരുന്നു.
ഇതിന് പിന്നാെലയാണ് റീബിൽഡ് കേരള വീണ്ടും വാടകക്ക് പുതിയ കെട്ടിടം എടുക്കുന്നത്. പ്രളയ പുനർനിർമാണത്തിനായി ചെലവുകൾ നിയന്ത്രിച്ചും ജനങ്ങളുടെ സഹായം തേടുകയും ചെയ്യുകയാണ് സർക്കാർ. ഇതിന് പുറമെ ലോകബാങ്ക് അടക്കമുള്ളവയിൽനിന്ന് വായ്പ എടുക്കുകയും ചെയ്തിരുന്നു. റീബിൽഡ് കേരള നടത്തിപ്പുമായി ബന്ധപ്പെട്ടാണ് വലിയ ഒാഫിസ് സംവിധാനം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
