സിറ്റി സർവീസുകളുടെ റിയല്‍ ടൈം ട്രാക്കിങ്ങ്: ഗൂഗിള്‍ മാപ്പില്‍ പരീക്ഷണാർഥത്തിൽ ടെസ്റ്റ് റണ്‍ ആരംഭിച്ചു
text_fieldsതിരുവനന്തപുരം : സിറ്റി സർവീസുകളുടെ 1എ (റെഡ്),1സി(റെഡ്), 2എ(ബ്ല്യൂ), 2സി(ബ്ല്യൂ), 3എ(മജന്ത), 3സി(മജന്ത), 4എ(മഞ്ഞ), 5എ(വൈലറ്റ്),റ്റ്‍വൈലറ്റ്), 6സി(ബ്രൗൺ), 7എ(പച്ച), 7സി(പച്ച), 8എ(എയർ റയിൽ), 9എ(ഓറഞ്ച്) എന്നീ സർവീസുകളുടെ മാത്രം റിയല്‍ ടൈം ട്രയല്‍ റണ്‍ പ്രത്യേക ഗൂഗിള്‍ ട്രാന്‍സിറ്റ് ഫീച്ചർ വഴി ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് ഗൂഗിള്‍മാപ്പിലെ ബസ് സ്റ്റോപ്പ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
ലൈവ് എന്ന് കാണിക്കുകയാണെങ്കിൽ ഈ ബസിന്റെ തത്സമയ വിവരങ്ങൾ കൃത്യമായി അറിയുവാനും, ഷെഡ്യൂൾഡ് എന്ന് മാത്രം കാണിക്കുന്നെങ്കിൽ ബസിന്റെ ഷെഡ്യൂൾ സമയം മാത്രം അറിയാൻ സാധിക്കുകയും ചെയ്യും.
നിലവിൽ 50 (മുകളിൽ സൂചിപ്പിച്ചിരിക്കുന്ന റൂട്ടുകളിൽ മാത്രം) സിറ്റി ബസുകളിൽ മാത്രമാണ് ലൈവ് സംവിധാനം പരീക്ഷണഅടിസ്ഥാനത്തിൽ ഒരുക്കിയിട്ടുള്ളത്. എത്രയും പെട്ടെന്ന് തന്നെ കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ സിറ്റി ബസുകളുടെയും തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കുമെന്നും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

