You are here

വാരാണസിയിൽ മത്​സരിക്കാൻ തയാറാണെന്ന്​ ആവർത്തിച്ച്​ പ്രിയങ്ക

15:22 PM
21/04/2019
Priyanka

ക​ൽ​പ​റ്റ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​തെ പ്രി​യ​ങ്ക ഗാ​ന്ധി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞാ​ൽ വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ക്കും. ഇ​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ, കാ​ത്തി​രു​ന്നു കാ​ണാം-​പ്രി​യ​ങ്ക പ​റ​ഞ്ഞു. പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ വ​സ​ന്ത​കു​മാ​റി​െൻറ തൃ​ക്കൈ​പ്പ​റ്റ​യി​ലെ ത​റ​വാ​ട് വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 

മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത പ്രി​യ​ങ്ക ഹൈ​ക​മാ​ൻ​ഡി​നെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വാ​രാ​ണ​സി​യി​ൽ പ്രി​യ​ങ്ക​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന്​ യു.​പി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ശ​ക്ത​മാ​യി വാ​ദി​ക്കു​ന്നു​ണ്ട്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൻെറ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പ്രി​യ​ങ്ക മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ സാ​മു​ദാ​യി​ക, പ്ര​തി​പ​ക്ഷ പി​ന്തു​ണ സ​മാ​ഹ​രി​ക്കാ​മെ​ന്നും മോ​ദി​ക്കെ​തി​രെ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ക്കാ​മെ​ന്നു​മാ​ണ്​ നേ​തൃ​ത്വ​ത്തി​െൻറ പ്ര​തീ​ക്ഷ. പ്രി​യ​ങ്ക​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും സ​ഹോ​ദ​ര​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യും ഇ​തു​വ​രെ ത​ള്ളി​യി​ട്ടി​ല്ല. ഈ​മാ​സം 29 ആ​ണ്​ മ​ണ്ഡ​ല​ത്തി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന ദി​വ​സം.

ഇ​ത് അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ​ല്ലെ​ന്ന്​ പ്രി​യ​ങ്ക പ​റ​ഞ്ഞു. മോ​ശ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. രാ​ജ്യ​ത്ത് ഒ​രു ആ​ശ​യം മാ​ത്രം ന​ട​പ്പാ​ക്കാ​നാ​ണ് ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​ത്. എ​തി​ർ​ശ​ബ്​​ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്. ജ​നാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നും ഫാ​ഷി​സ​ത്തി​െൻറ വ​ള​ർ​ച്ച ത​ട​യാ​നു​മു​ള്ള വ​ലി​യ ല​ക്ഷ്യ​മാ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള​ത്. അ​തി​നാ​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും യു.​പി.​എ​യെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്രി​യ​ങ്ക വോ​ട്ട​ർ​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹേ​മ​ന്ത് ക​ർ​ക്ക​രെ ര​ക്ത​സാ​ക്ഷി​യാ​ണ്. അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്ക​ൽ അ​ങ്ങേ​യ​റ്റം ഹീ​ന​വും നി​ന്ദ്യ​വു​മാ​ണ്. അ​വ​രു​ടെ​യെ​ല്ലാം ര​ക്ത​സാ​ക്ഷി​ത്വ​ത്തി​െൻറ ഫ​ല​മാ​യാ​ണ് ന​മ്മ​ൾ രാ​ജ്യ​ത്ത് സു​ര​ക്ഷി​ത​മാ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടും ജീ​വി​ക്കു​ന്ന​ത്​ -പ്ര​ജ്ഞ സി​ങ്ങി​െൻറ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്ക​വേ പ്രി​യ​ങ്ക പ​റ​ഞ്ഞു.

Loading...
COMMENTS