പൊട്ടിക്കരഞ്ഞ് ഷുഹൈബിെൻറ സഹോദരി; ‘‘സി.ബി.െഎ അന്വേഷണമില്ലെങ്കിൽ ജീവിച്ചിരിക്കില്ല’’
text_fieldsകണ്ണൂർ: ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണത്തിന് തയാറല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രഖ്യാപനത്തിൽ പൊട്ടിക്കരഞ്ഞ് ഷുഹൈബിെൻറ സഹോദരി ശർമിള. ‘‘ഞങ്ങളുടെ അനിയനോട് എന്തിനിത് ചെയ്തുവെന്ന് അറിയണം...ആരാണ് ഇത് ചെയ്യിച്ചതെന്ന് കണ്ടെത്തണം...’’വീട്ടിലെത്തിയ മാധ്യമ പ്രവർത്തകരോട് കരഞ്ഞുകൊണ്ട് ശർമിള പറഞ്ഞു.സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഒന്നടങ്കം നിരാഹാരസമരത്തിന് തയാറാണ്.
ഞങ്ങളുടെ കുഞ്ഞുകുട്ടികളെ ഇേട്ടച്ച് ഇൗ നിമിഷം മുതൽ നിരാഹാരത്തിന് തയാറാണ്. എവിടെയും ചെന്നിരിക്കാം. സി.ബി.െഎ അന്വേഷണമില്ലെങ്കിൽ ഞങ്ങൾ ജീവിച്ചിരിക്കില്ല -ശർമിള വ്യക്തമാക്കി. യഥാർഥ പ്രതികൾ പാർട്ടിക്കാരാണ്. പാർട്ടിക്ക് പങ്കുണ്ട്. അതിനാലാണ് സി.ബി.െഎ അന്വേഷണത്തെ സർക്കാർ ഭയക്കുന്നതെന്ന് ഷുഹൈബിെൻറ പിതാവ് മുഹമ്മദ് പറഞ്ഞു.അറുകൊലയിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് കണ്ടെത്തണം. ഷുഹൈബിനെ ഇല്ലാതാക്കാൻ തീരുമാനിച്ച ഗൂഢസംഘം ആരാണെന്ന് അറിയണം.
അവരോട് എെൻറ മോൻ എന്തുദ്രോഹമാണ് ചെയ്തതെന്ന് അറിയണം. ഞങ്ങൾക്കുണ്ടായ ദുരന്തം കണ്ണൂരിൽ ഇനിയൊരു കുടുംബത്തിനും ഉണ്ടാവരുത്. പിടിയിലായവർക്ക് എെൻറ മകനുമായി ഒരു പ്രശ്നവുമില്ല. അവരാണ് എെൻറ മകനെ െകാന്നതെങ്കിൽ കൊല്ലിച്ചവർ വേറെയുണ്ട്. അവരെയാണ് കെണ്ടത്തേണ്ടത്. ഇത്രയും ദിവസമായിട്ടും സർക്കാറിൽനിന്ന് ആരും വന്നില്ല. നാടൊന്നാകെ ഞങ്ങളോടൊപ്പം നിന്നു. പക്ഷേ, മന്ത്രി പോയിട്ട് പഞ്ചായത്ത് അംഗം പോലും ഇവിടെ വന്നില്ലെന്നും ഷുഹൈബിെൻറ പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
