Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെറിറ്റ് സീറ്റില്‍ ഫീസിളവിന് തയ്യാറെന്ന് ഫസൽ ഗഫൂർ

text_fields
bookmark_border
മെറിറ്റ് സീറ്റില്‍ ഫീസിളവിന് തയ്യാറെന്ന് ഫസൽ ഗഫൂർ
cancel

കോഴിക്കോട്: മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിരക്ക് സംബന്ധിച്ച സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഫീസിളവ് നൽകാന്‍ തയ്യാറാണെന്നറിയിച്ച്  എം.ഇ.എസ് സ്വയം രംഗത്ത് വരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്കായ 1,85,000 രൂപ നിരക്കില്‍ തന്നെ പാവപ്പട്ട കുട്ടികള്‍ക്ക് എം.ഇ.എസ് കോളേജിൽ പ്രവേശനം നൽമെന്നാണ് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയത്. ഇക്കാര്യം സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷന്‍ ചര്‍ച്ച ചെയ്യണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രവേശനം. അതിനാല്‍ മൊത്തത്തിലുളള ഫീസിളവ് പ്രായോഗികമല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ready decrease fee for merit seat: fasal gafoor
Next Story