Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിള​ർപ്പൊഴിവാക്കാൻ...

പിള​ർപ്പൊഴിവാക്കാൻ കോൺഗ്രസ്​; വിട്ടുവീഴ്​ചക്കി​ല്ലെന്ന്​ ​ജോസ​ും ജോസഫും

text_fields
bookmark_border
jose-k-mani-and-pj-joseph
cancel

കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പൊഴിവാക്കാൻ മധ്യസ്​ഥ ശ്രമങ്ങളുമായി കോൺഗ്രസ്​. ഇരുവിഭാഗങ്ങളെയും ഒന്നിപ്പ ിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്​ രംഗത്ത്​​. ജോസ് കെ. മാണിയുമായി തിങ്കളാഴ്​ച തിരുവനന്തപുരത്ത്​ ച െന്നിത്തല ചർച്ച നടത്തും. ഇരുവിഭാഗങ്ങൾ തമ്മിൽ സമവായം വേണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും കെ.എം. മാണി യോജ ിപ്പിച്ച പാർട്ടിയെ നേതാക്കൾ രണ്ടാക്കില്ലെന്നാണ്​ ​പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ, ചെയർമാൻ സ ്​ഥാനം കൈവിട്ടുള്ള സമവായത്തിന്​ വഴങ്ങേണ്ടതി​െല്ലന്നാണ്​ ജോസ്​ കെ. മാണി വിഭാഗത്തിലെ ധാരണ. സമവായ ചർച്ചയെ ജോസ ്​ സ്വാഗതം ചെയ്​തെങ്കിലും ചെയർമാൻ സ്​ഥാനത്തിൽ വിട്ടുവീഴ്​ചയി​ല്ലെന്ന സൂചനയും അദ്ദേഹം നൽകി. യു.ഡി.എഫ് ചർച്ചക് ക്​ വിളിച്ചാൽ സമവായത്തിന് ശ്രമിക്കുമെന്ന് പറഞ്ഞ ജോസ്, ചെയർമാൻ സ്​ഥാനത്തി​​​െൻറ കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞതായും കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ചിഹ്​നം ആർക്ക്​ നൽകണമെന്ന്​ തെരഞ്ഞെടുപ്പ ്​കമീഷനാണ്​ തീരുമാനിക്കുന്നത്​. രണ്ടില ചിഹ്​നം ഏതെങ്കിലും വ്യക്​തിയല്ല നൽകുന്നത്​.

കേരള കോൺഗ്രസ്​ എമ്മായി തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനായി തെരഞ്ഞെടുത്ത നടപടിയിലെ സ്​റ്റേ നീക്കാൻ തിങ്കളാഴ്​ച തൊടുപുഴ കോടതിയെ സമീപിക്കും. ചെയർമാൻ സ്​ഥാനം കൈമാറില്ലെന്ന ഉറച്ച നിലപാടിലാണ്​ പി.ജെ. ജോസഫും. സമവായ ചർച്ചയെ തള്ളി അദ്ദേഹം രംഗത്തെത്തുകയും ചെയ്​തു. ചെയർമാൻ സ്​ഥാനം വിട്ടു​കൊടുക്കി​െല്ലന്ന ജോസ്​ കെ. മാണിയുടെ നിലപാട്​ സമവായ ചർച്ചയുടെ പ്രസക്​തി ഇല്ലാതാക്കിയെന്ന്​ ജോസഫ്​ പറഞ്ഞു.

അതേസമയം, ഇരുവിഭാഗവും സമാന്തരയോഗങ്ങൾ ചേരുന്നത്​ തുടരുകയാണ്​. ഞായറാഴ്​ച തൊടുപുഴയിൽ ചേർന്ന കേരള വനിത കോൺഗ്രസ് സംസ്​ഥാന നേതൃയോഗം പി.ജെ. ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ കോട്ടയത്ത്​ ജോസ്​ കെ. മാണി വിഭാഗം സ്​റ്റിയിങ്​ കമ്മിറ്റി യോഗം ചേർന്നു. എം.എൽ.എമാരായ റോഷി അഗസ്​റ്റിൻ, എൻ. ജയരാജ്​ എന്നിവരും പ​ങ്കെടുത്തു.

പാലാ നിയമസഭ ഉപ​െതരഞ്ഞെടുപ്പ്​ മുന്നിൽകണ്ടാണ്​ കേരള കോൺഗ്രസിലെ ഭിന്നതക്ക്​ പരിഹാരം കാണാനുള്ള ചെന്നിത്തലയുടെ ഇടപെടൽ. പിളർപ്പ് നിയമയുദ്ധത്തിലേക്ക്​ നീങ്ങുന്നത്​ യു.ഡി.എഫി​​​െൻറ പ്രതിഛായ മോശമാക്കുമെന്നാണ്​ വിലയിരുത്തൽ. തർക്കം തെരഞ്ഞെടുപ്പു കമീഷ​​​െൻറയും സ്പീക്കറുടെയും മുന്നിലേക്കു നീങ്ങു​േമ്പാൾ എം.എൽ.എമാരുടെ അയോഗ്യത അടക്കമുള്ള പ്രശ്​നങ്ങൾ ഉടലെടുക്ക​ും. ഇരുകൂട്ടരും വേഗത്തിൽ വിട്ടുവീഴ്​ചക്ക്​ തയാറാകുമെന്ന്​ യു.ഡി.എഫ്​ പ്രതീക്ഷിക്കുന്നുമില്ല. അതിനാൽ, ഉപതെര​ഞ്ഞെടുപ്പ്​ കഴിയും വരെ​െയങ്കിലും സമാധാനപരമായി മു​േന്നാട്ടുപോകണമെന്ന ​ നിർദേശമാകും വെക്കുക. തെരഞ്ഞെടുപ്പിനുശേഷം മറ്റ്​ കാര്യങ്ങളിൽ തീരുമാനമെന്ന നിർദേശവും യു.ഡി.എഫ്​ നേതൃത്വം മുന്നോട്ടുവെക്കുമെന്നാണ്​ സൂചന.

പാർട്ടിയിൽ അഭയം നൽകിയ കാര്യം ജോസഫിനെ ഓർമപ്പെടുത്തി ജോസ് കെ. മാണി
കോട്ടയം: രാഷ്​ട്രീയ ജീവിതത്തിൽ പലവട്ടം വ​​െൻറിലേറ്ററിലായിരുന്ന പി.ജെ. ജോസഫിന് പുതുജീവൻ നൽകി രക്ഷിച്ചത് കെ.എം. മാണിയാണെന്ന കാര്യം മറക്കണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കോട്ടയത്ത് ചേർന്ന സ്​റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ജോസഫിനെതിരെയുള്ള രൂക്ഷവിമർശനം. വിവാദങ്ങളിൽപെട്ട് രാഷ്​ട്രീയമായി അത്യാസന്ന നിലയിലായിരുന്ന ജോസഫ് ഗ്രൂപ്പിനെ ചില കേന്ദ്രങ്ങളുടെ കടുത്ത എതിർപ്പുണ്ടായിട്ടും അഭയം നൽകിയത് കേരള കോൺഗ്രസ് എമ്മാണ്. ഓരോ ദിവസം കഴിയുംതോറും പാർട്ടി പ്രവർത്തകർ കൂടെയി​െല്ലന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തി കാരണമാണോ ജോസഫി​​​െൻറ പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala congress mjose k manikerala newsmalayalam news
News Summary - ready to compromise if UDF Call for discussion said Jose k mani -kerala news
Next Story