Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലെ കൊടിമര...

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ: സ്വർണം സംഭാവന ചെയ്തതിൽ താരങ്ങളും; പക്ഷെ കണക്കുമാത്രമില്ല

text_fields
bookmark_border
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ: സ്വർണം സംഭാവന ചെയ്തതിൽ താരങ്ങളും; പക്ഷെ കണക്കുമാത്രമില്ല
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല കൊ​ടി​മ​ര പു​നഃ​പ്ര​തി​ഷ്ഠ​ക്കാ​യി സ്വ​ർ​ണം സം​ഭാ​വ​ന ചെ​യ്ത​തി​ലേ​റെ​യും​ പ്ര​മു​ഖ ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രും വ്യാ​വ​സാ​യി​ക പ്ര​മു​ഖ​രും. എ​ന്നാ​ൽ, സം​ഭാ​വ​ന ന​ല്‍കി​യ മു​ഴു​വ​ന്‍ സ്വ​ര്‍ണ​വും ക​ണ​ക്കി​ലി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ വി​ജി​ല​ന്‍സ്. സി​നി​മാ​താ​ര​ങ്ങ​ള​ട​ക്കം 27 പേ​ർ സ്വ​ർ​ണം ന​ൽ​കി​യെ​ന്ന്​ മാ​​ത്ര​മാ​ണു​ള്ള​ത്. സു​രേ​ഷ് ഗോ​പി, മോ​ഹ​ന്‍ലാ​ൽ, ഷാ​ജി കൈ​ലാ​സ്, സു​രേ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ സ്വ​ര്‍ണം സം​ഭാ​വ​ന ചെ​യ്​​തെ​ന്ന വി​വ​ര​മാ​ണു​ള്ള​ത്. വ്യ​വ​സാ​യ പ്ര​മു​ഖ​ര​ട​ക്കം പ​ല​രും സ്വ​ര്‍ണം കൊ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷെ, ഇ​തൊ​ന്നും കൃ​ത്യ​മാ​യി ക​ണ​ക്കി​ലി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍സ് റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്.

27 പേ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ മ​റ്റ് ചി​ല​രും സം​ഭാ​വ​ന ന​ല്‍കി​യെ​ന്ന് ഫ​യ​ലി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. പ​ക്ഷെ, പേ​രോ ന​ല്‍കി​യ സ്വ​ര്‍ണ​ത്തി​ന്‍റെ അ​ള​വോ എ​ഴു​തി​യി​ട്ടി​ല്ല. അ​വ മ​നഃ​പൂ​ർ​വം മ​റ​ച്ചു​വെ​ച്ചു​ള്ള ത​ട്ടി​പ്പാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ന്‍ എ.​എ​സ്.​പി കു​റു​പ്പാ​ണ് സ്വ​ര്‍ണം സ്വീ​ക​രി​ച്ച​ത്. ഫ​യ​ലി​ല്‍ എ​ഴു​താ​ത്ത​ത് കൂ​ടാ​തെ ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ലും സം​ഭാ​വ​ന ന​ല്‍കി​യ മു​ഴു​വ​ന്‍ പേ​രു​ടെ​യും വി​വ​ര​ങ്ങ​ളി​ല്ല. എ.​എ​സ്.​പി കു​റു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി സം​ശ​യ​ത്തോ​ടെ​യാ​ണ് വി​ജി​ല​ന്‍സ് കാ​ണു​ന്ന​ത്. അ​തി​നാ​ലാ​ണ്​ കൊ​ടി​മ​ര പു​നഃ​പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ ഫ​യ​ലു​ക​ളും ആ​വ​ശ്യ​പ്പെ​ട്ട്​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​​നോ​ജ്​ എ​ബ്ര​ഹാം ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്.

അ​വ പ​രി​ശോ​ധി​ച്ച ശേ​ഷം സ്വ​ര്‍ണം ന​ല്‍കി​യ​വ​രെ ക​ണ്ട് ന​ല്‍കി​യ അ​ള​വ് അ​റി​യാ​നാ​ണ്​ വി​ജി​ല​ൻ​സ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ.​എ​സ്.​പി കു​റു​പ്പി​നെ​യും ബ​ന്​​ധ​പ്പെ​ട്ട​വ​രേ​യും ചോ​ദ്യം ചെ​യ്യും. ആ​കെ എ​ത്ര സ്വ​ര്‍ണം ല​ഭി​ച്ചെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​ണ് ആ​ദ്യ​ശ്ര​മം. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം പെ​ട്ടെ​ന്ന്​ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ പ്ര​ത്യേ​ക അ​​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsFlagpoleKerala News
News Summary - Re-installation of the flagpole at Sabarimala
Next Story