Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള വർമ കോളജിൽ റീ കൗണ്ടിങ് ശനിയാഴ്ച രാവിലെ പ്രിൻസിപ്പലിന്‍റെ ചേംബറിൽ

text_fields
bookmark_border
റീകൗണ്ടിങ് പൂർണമായി കാമറയിൽ ചിത്രീകരിക്കും
Kerala Varma collage election
cancel

തൃ​ശൂ​ർ: വിവാദമായ കേ​ര​ള​വ​ർ​മ കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈകോടതി ഉത്തരവിട്ട റീകൗണ്ടിങ് ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പലിന്‍റെ ചേംബറിലാണ് റീകൗണ്ടിങ് നടക്കുക. വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ധാരണയായത്.

റീകൗണ്ടിങ് പൂർണമായി കാമറയിൽ ചിത്രീകരിക്കും. റിട്ടേണിങ് ഓഫീസറായ അധ്യാപകന്‍റെ നേതൃത്വത്തിലായിരിക്കും റീകൗണ്ടിങ് നടക്കുക എന്നും പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്ന വി.എ. നാരായണൻ അറിയിച്ചു.

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കൂടാതെ, വോട്ടുകൾ റീകൗണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടു. വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു സ്ഥാ​നാ​ർ​ഥി എ​സ്. ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി ഉത്തരവ്.

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഒ​രു വോ​ട്ടി​ന് താ​ൻ ജ​യി​ച്ചി​ട്ടും കോ​ള​ജ് അ​ധി​കൃ​ത​ർ റീ​കൗ​ണ്ടി​ങ്​ ന​ട​ത്തി എ​സ്.​എ​ഫ്.​ഐ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. അ​നി​രു​ദ്ധി​നെ 10 വോ​ട്ടി​ന്​ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ന്നാ​ണ്​ ശ്രീ​ക്കു​ട്ട​ന്‍റെ പരാതി. അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു റീ​കൗ​ണ്ടി​ങ്. അ​തി​നി​ടെ ര​ണ്ടു​ത​വ​ണ വൈ​ദ്യു​തി മു​ട​ങ്ങി. ഇ​തി​നി​ടെ ബാ​ല​റ്റ് പേ​പ്പ​ർ കേ​ടു​വ​രു​ത്തി​യ​തി​ന് പു​റ​മെ ആ​ദ്യം എ​ണ്ണി​യ​പ്പോ​ൾ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച വോ​ട്ടു​ക​ൾ സാ​ധു​വാ​യി മാ​റു​ക​യും ചെ​യ്തു​വെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചു.

ആ​ദ്യം അ​സാ​ധു​വാ​യ വോ​ട്ടു​ക​ൾ റീ​കൗ​ണ്ടി​ങ്ങി​ൽ സാ​ധു​വാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ ഹൈ​കോ​ട​തി ആരാഞ്ഞിരുന്നു. റീ​കൗ​ണ്ടി​ങ്​​​ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​ക്കു​ത​ന്നെ തീ​രു​മാ​നി​ക്കാ​മെ​ന്നി​രി​ക്കെ കോ​ർ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യ​ത്​ എ​ന്തി​നെ​ന്നും ജ​സ്​​റ്റി​സ്​ ടി.​ആ​ർ. ര​വി ചോദിച്ചു.

വീ​ണ്ടും എ​ണ്ണി​യ​ത് കോ​ള​ജ്​ മാ​നേ​ജ​റാ​യ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം ബാ​ഹ്യ ഇ​ട​പെ​ട​ൽ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ര​നു ​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വി​ശ​ദീ​ക​രി​ച്ചു. കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ള​ല്ലാ​ത്ത പ്രി​ൻ​സി​പ്പ​ലി​നും മ​റ്റൊ​രാ​ൾ​ക്കും എ​ങ്ങ​നെ​യാ​ണ്​ ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ൽ ഒ​പ്പി​ടാ​നാ​വു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Re-counting in Kerala Varma College Election on Saturday morning in the principal's chamber
Next Story