റീ ബിൽഡ് നിലമ്പൂരിന് 12 ഏക്കർ സ്ഥലം എവിടുന്ന് കിട്ടിയെന്ന് കലക്ടർ തെളിയിക്കണം- പി.വി അൻവർ
text_fieldsമലപ്പുറം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാനായി രൂപീകരിച്ച റീബിൽഡ് നിലമ്പൂരിനെ കുറിച്ച് സംശയമ ുന്നയിച്ച മലപ്പുറം ജില്ലാ കലക്ടർ ജാഫര്‍ മാലിക്കിനെതിരെ പി.വി. അൻവർ എം.എൽ.എ റീബിൽഡ് നിലമ്പൂരിന് 12 ഏക്കർ സ്ഥലം ല ഭിച്ചുവെന്നതുൾപ്പെടെ കലക്ടർ നടത്തിയ പ്രസ്താവനക്കെതിരെയാണ് അൻവർ രംഗത്തെത്തിയത്. റീബിൽഡ് നിലമ്പൂരിന് 12 ഏക്കർ ഭൂമി എവിടെ നിന്ന് ലഭിച്ചുവെന്ന് കലക്ടർ തെളിയിക്കണം. അതിന് തയാറായില്ലെങ്കിൽ അദ്ദേഹം കോടതിയിൽ മറുപ ടി പറയേണ്ടി വരുമെന്നും അൻവർ പറഞ്ഞു.
പ്രളയവുമായി ബന്ധപ്പെട്ട് നിലമ്പൂരിലുണ്ടായ പ്രയാസങ്ങൾ പരിഹരിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിനും പഞ്ചായത്ത് പ്രസിഡൻറുമാരും എം.പിയും എം.എൽ.എയുമെല്ലാം ചേർന്ന് രൂപം കൊടുത്ത കമ്മറ്റിയാണ് ‘റീ ബിൽഡ് നിലമ്പൂർ’ എന്ന് അദ്ദേഹം പറഞ്ഞു. റീബിൽഡ് നിലമ്പൂരിന് 12 ഏക്കർ സ്ഥലം ലഭിച്ചുവെന്നും അത് ആളുകൾക്ക് നൽകുന്നതിന് സർക്കാറിൽ നിന്ന് എം.എൽ.എ പണം ആവശ്യപ്പെടുകയാണെന്നുമാണ് കലക്ടർ പറയുന്നത്. അത് തെളിയിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്. താൻ കലക്ടർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി.വി.അൻവർ പറഞ്ഞു.
15 കോടിയോളം സഹായം റീബിൽഡ് നിലമ്പൂർ വഴി സഹായമനസ്കർ കുറേ ആളുകൾക്ക് എത്തിച്ചുകൊടുത്തിട്ടുണ്ട്. ജനങ്ങളിൽ നിന്ന് 247 വീടുകളുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒരു വീടിൻെറ താക്കോൽ കൊടുത്തു. എരുമമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ നിർമിച്ചു നൽകുന്ന രണ്ട് വീടുകളുടെ താക്കോൽദാനം ഈ മാസം 11ന് നടക്കും. 26 വീടുകളുടെ നിർമാണപ്രവർത്തനങ്ങൾ റീബിൽഡ് നിലമ്പൂരിൻെറ നേതൃത്വത്തിലും സഹകരണത്തോടെയും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം കലക്ടർ മനസിലാക്കണം. നാട്ടിൽ നടക്കുന്നതെന്താണെന്ന് കലക്ടർക്ക് അറിയില്ല. എ.സി കാറിൽ നിലമ്പൂരിൽ വന്നു പോകുന്നതല്ലാതെ അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലെന്നും ഒരു സെൻറ് ഭൂമി പോലും കലക്ടറുടെ സഹായം കൊണ്ട് സ്ഥലമില്ലാത്തവർക്ക് വാങ്ങികൊടുക്കാൻ സാധിച്ചിട്ടില്ലെന്നും അൻവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
