ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആർ. ചന്ദ്രശേഖരൻ
text_fieldsതിരുവനന്തപുരം: ഇന്ധ്യയിൽ കേരളത്തിൽ മാത്രം നിലവിലുള്ള ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആർ.ചന്ദ്രശേഖരൻ. ഹെഡ് ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയാഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
മാറിവരുന്ന തൊഴിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി ചുമട്ടുതൊഴിലാളി നിയമപരിഷ്കാരം വേഗത്തിലാക്കണമെന്നും തൊഴിലാളികളെയും സംരംഭകരെയും സമരസപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയുന്ന നിർദ്ദേശങ്ങൾ തൊഴിലാളികളുടെ ഭാഗത്തുനിന്നു തന്നെ ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ചികിത്സ സൗകര്യം മെച്ചപ്പെടുത്തുക, ഇ.എസ്.ഐ പദ്ധതി നടപ്പാക്കുക, പെൻഷൻ വർദ്ധിപ്പിക്കുക, മികച്ച തൊഴിൽ പരിശീലന സൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളന പ്രമേയം അംഗീകരിച്ചു.
ഹെഡ്ലോഡ് അൻഡ് ലോഡിങ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി പ്രസിഡൻറ് വി.ആർ.പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പാലോട് രവി, അടൂർ പ്രകാശ് എം.പി, ഹെഡ് ലോഡ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എ.കെ. ഹഫീസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

