ഡോ. രേഖ എ. നായര്‍ ആര്.സി.സി ഡയറക്ടര്‍
text_fieldsതിരുവനന്തപുരം: റീജനൽ കാൻസർ സെൻററിലെ (ആർ.സി.സി) പുതിയ ഡയറക്ടറായി ഡോ. രേഖ എ. നായര െ സർക്കാർ നിയമിച്ചു. ആർ.സി.സിയിലെ പത്തോളജി വിഭാഗം അഡീഷനല്‍ പ്രഫസറും ദേശീയ രക്താര്‍ബുദരോഗ നിര്‍ണയ വിദഗ്ധയുമാണ്. ആര്.സി.സിയുടെ നാലാമത്തെ ഡയറക്ടറും ആദ്യത്തെ വനിത ഡയറക്ടറുമാണ്.
ഒമ്പത് വർഷത്തെ സേവനത്തിനുശേഷം ഡോ. പോൾ സെബാസ്റ്റ്യൻ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. കൊച്ചിൻ കാൻസർ സെൻറർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് കൺവീനറായ സെർച്ച് കമ്മിറ്റിയാണ് തെരെഞ്ഞടുത്തത്. അഭിമുഖത്തിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് പട്ടിക അനുസരിച്ചാണ് നിയമനം. അപേക്ഷിച്ച 12 പേരിൽ എട്ടുപേരാണ് അഭിമുഖത്തിന് എത്തിയത്. അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്നും ഇംഗ്ലണ്ടിലെ ലീഡ്സ് സര്‍വകലാശാലയില്‍നിന്നും രക്താര്‍ബുദ നിര്‍ണയത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. 1989ല്‍ സര്‍വിസില്‍ പ്രവേശിച്ച ഇവര്‍ക്ക് അധ്യാപനത്തിലും റിസര്‍ച്ചിലും ക്ലിനിക്കല്‍ വിഭാഗത്തിലുമായി 30 വര്‍ഷത്തെ സേവനപരിചയമുണ്ട്. ദേശീയ-അന്തര്ദേശീയതലങ്ങളിലുള്ള ജേണലുകളില്‍ അമ്പതില്പരം മെഡിക്കല്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സെമിനാറുകളിലെ സ്ഥിരം ക്ഷണിതാവ് കൂടിയാണ് ഡോ. രേഖ. രക്താര്‍ബുദ നിര്‍ണയത്തിലും സ്തനാര്‍ബുദ നിര്‍ണയത്തിലും പുതിയ വെളിച്ചം പകര്‍ന്ന മൈക്രോ ആര്.എന്‍.എയുടെ കണ്ടുപിടിത്തത്തിന് 2016ല്‍ ദേശീയ അന്തര്‍ദേശീയ പേറ്റൻറ് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഐ.സി.എം.ആറിെൻറ രക്താര്‍ബുദ നിര്‍ണയ ടാസ്ക്ഫോഴ്സ് അംഗമാണ്. ആർ.സി.സിയിൽ ചികിത്സക്കിടെ രക്തം സ്വീകരിച്ചതുവഴി കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതുൾപ്പെടെ വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി ഉയർന്നതോടെയാണ് കാലാവധി അവസാനിക്കും മുമ്പേ ഡോ. പോൾ സെബാസ്റ്റ്യൻ സ്വയംവിരമിക്കലിന് അപേക്ഷ നൽകി സ്ഥാനമൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
