Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഫ്രി തങ്ങളെ സന്ദർശിച്ച് റസാഖ് പാലേരി നയിക്കുന്ന 'ഒന്നിപ്പി'ന് കോഴിക്കോട് തുടക്കം

text_fields
bookmark_border
ജിഫ്രി തങ്ങളെ സന്ദർശിച്ച് റസാഖ് പാലേരി നയിക്കുന്ന ഒന്നിപ്പിന് കോഴിക്കോട് തുടക്കം
cancel

കോഴിക്കോട്: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പര്യടനം 'ഒന്നിപ്പി'ന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന് തുടക്കമായി. ഇനി മൂന്ന് നാൾ കോഴിക്കോടുണ്ടാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചാണ് ഇന്ന് രാവിലെ ജില്ലയിലെ പര്യടനം ആരംഭിച്ചത്.

നിലവിലുള്ള പല സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും ചർച്ചയിൽ കടന്നു വന്നതായി കോഴിക്കോട് സമസ്തയുടെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചക്ക് ശേഷം റസാഖ് പാലേരി അഭിപ്രായപ്പെട്ടു. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ആശയങ്ങൾക്കെതിരെ മത - രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളും നേതാക്കളും ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത ജിഫ്രി മുത്തുക്കോയ തങ്ങൾ ഊന്നിപ്പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

റസാഖ് പാലേരിക്കൊപ്പം ദേശീയ സെക്രട്ടറി ഇ.സി. ആയിശ, സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം, സെക്രട്ടറി ഉഷാകുമാരി, ജില്ലാ പ്രസിഡൻറ് ടി.കെ. മാധവൻ, ജില്ലാ നേതാക്കൾ തുടങ്ങിയവരും ഉണ്ടായിരുന്നു.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സാമുദായിക- രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, സമര പ്രദേശങ്ങൾ തുടങ്ങിയവ റസാഖ് പാലേരി സന്ദർശിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Razaq Paleri 'Onnipp' started in Kozhikode
Next Story