Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറസാഖ്...

റസാഖ് പയമ്പ്രോട്ടിന്റെ മരണം ആസൂത്രിത കൊലപാതകം - വി.ഡി. സതീശന്‍

text_fields
bookmark_border
V.D. Satheeshan
cancel

കൊ​ണ്ടോ​ട്ടി: മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി മു​ന്‍ സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​മ്പ്രോ​ട്ട് പു​ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ തൂ​ങ്ങി​മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. റ​സാ​ഖി​ന്റെ പു​ളി​ക്ക​ല്‍ പാ​ണ്ടി​യാ​ട്ടു​പു​റ​ത്തെ വീ​ട്ടി​ല്‍ ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​സാ​ഖ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ മ​നു​ഷ്യ​ത്വ​ര​ഹി​ത സ​മീ​പ​ന​ത്തി​ന്റെ ഒ​ടു​വി​ല​ത്തെ ര​ക്ത​സാ​ക്ഷി​യാ​ണ്. വി​ശ്വ​സി​ച്ച പ്ര​സ്ഥാ​ന​വും നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഭ​ര​ണ​കൂ​ട​വും നീ​തി നി​ഷേ​ധി​ക്കു​മ്പോ​ള്‍ ഒ​രാ​ള്‍ക്ക് ജീ​വ​ന്‍ വെ​ടി​യേ​ണ്ടി​വ​രു​ന്ന​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ല്‍ കൊ​ല​പാ​ത​കം​ത​ന്നെ​യാ​ണ്. എം.​എ​ല്‍.​എ​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ടി.​വി. ഇ​ബ്രാ​ഹിം, പി. ​അ​ബ്ദു​ല്‍ ഹ​മീ​ദ്, പി. ​അ​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഇതിനിടെ, റ​സാ​ഖ് പ​യ​മ്പ്രോ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വത്തിൽ ഐ.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathVD SatheesanRazak Payambrotpremeditated murder
News Summary - Razak Payambrot's death premeditated murder - V.D. Satishan
Next Story