വിദ്വേഷ പ്രചരണങ്ങൾക്കും ജനവിരുദ്ധ ഭരണത്തിനുമെതിരായ ജനവിധിയുണ്ടാകും -റസാഖ് പാലേരി
text_fieldsചങ്ങരേത്ത് പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ പലേരി എം.എൽ.പി സ്കൂളിൽ കുടുംബത്തോടെപ്പം വോട്ട് രേഖപ്പെടുത്തി റസാഖ് പാലേരി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തിയ വിദ്വേഷ പ്രചരണത്തിനും ഇടത് ഭരണകൂടത്തിന്‍റെ ജനവിരുദ്ധ ഭരണത്തിനുമെതിരെ ജനം വിധിയെഴുതുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഇടത് ഭരണത്തിൽ ആർ.എസ്.എസ് ആണ് ആഭ്യന്തരം കൈയ്യാളുന്നത്. ഇതിനെതിരായ ശക്തമായ ജനവികാരം തെരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിജയിച്ച വെൽഫെയർ പാർട്ടിയുടെ ജനകീയ മെമ്പർമാർ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയും അഴിമതിമുക്തവും സ്വജനപക്ഷപാതരഹിതവുമായ ഭരണവും പാർട്ടിയുടെ കരുത്താണ്.
തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടുമെന്നും ചങ്ങരേത്ത് പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ പലേരി എം.എൽ.പി സ്കൂളിൽ കുടുംബത്തോടെപ്പം വോട്ട് രേഖപ്പെടുത്തി റസാഖ് പാലേരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

