ഹേമ കമ്മിറ്റി റിപ്പോർട്ട് അക്കാദമിക്ക് മുന്നിൽ വന്നാൽ നടപടി; രവീന്ദ്രൻ
text_fieldsതിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് ഉൾപ്പെടെ കാര്യങ്ങൾ മുന്നിൽ വന്നാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ നടൻ രവീന്ദ്രൻ. ഈ വിഷയം ഇപ്പോൾ അക്കാദമിയുടെ അജണ്ടയിലില്ല. ചെയർമാനായിരിക്കുമ്പോൾ ന്യായമായ കാര്യങ്ങൾ ചെയ്യാൻ താൻ ബാധ്യസ്ഥമാണ്. സ്ത്രീപക്ഷ സർക്കാറാണ് ഇവിടെയുള്ളത്. ചലച്ചിത്ര അക്കാദമിയിൽ സ്ത്രീ പ്രാതിനിധ്യമുണ്ടെന്നും മറ്റുള്ളവരുടെ കാര്യം തങ്ങൾ പറയേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഭംഗിയായി തുടക്കം കുറിച്ചിട്ടുണ്ട്. ഫെസ്റ്റിവലിൽ എട്ടു സിനിമകൾക്ക് ഇനിയും പ്രദർശനാനുമതി കിട്ടാനുണ്ട്. അതിനായി ശ്രമം നടത്തുകയാണ്. ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ വഴി കണ്ടെത്തും. സർക്കാറുമായും രാജ്യത്തെ മറ്റു രാജ്യാന്തര ഫെസ്റ്റിവൽ സംഘാടകരുമായും സംസാരിക്കും. തെരഞ്ഞെടുക്കുന്ന എല്ലാ സിനിമകൾക്കും സ്‌ക്രീനിങ് ഉറപ്പാക്കണം. ഐ.എഫ്.എഫ്.കെ തിരുവനന്തപുരം എന്നത് ഒരു ബ്രാൻഡായി. ഇതല്ലാതെ മറ്റു സ്ഥലങ്ങളിലും വ്യത്യസ്ത ഫെസ്റ്റിവലുകൾക്ക് സാധ്യതയുണ്ട്. അത് പരിശോധിക്കും. അക്കാദമി ഒറ്റ ടീമായി പ്രവർത്തിക്കു-രവീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

