Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരവി പൂജാരിയുടെ ചോദ്യം...

രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരുന്നു

text_fields
bookmark_border
Ravi pujari and leena maria
cancel
camera_alt??? ??????, ??? ???? ????

നെ​ടു​മ്പാ​ശ്ശേ​രി: അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​​െയ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്​ തുടരുന്നു. ര​വി പൂ​ജാ​രി​​യുടെ ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ ഗു​ണ്ട​സം​ഘ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ആ​ഫ്രി​ക്ക​യി​ൽ ത​ങ്ങി ഇ​ൻ​റ​ർ​നെ​റ്റ് കാ​ൾ വ​ഴി​യാ​ണ് പ​ല​െ​ര​യുംര​വി പൂ​ജാ​രി​​ ബ​ന്ധ​പ്പെ​ട്ടത്. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗു​ണ്ട​സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ സി​നി​മ​താ​ര​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യി​ട്ടു​ണ്ടോ​യെ​ന്ന്​ അ​റി​യാ​ൻ ഗു​ണ്ട​സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടിയാൽ മാ​ത്ര​മേ ക​ഴി​യൂ. ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ് ക​സ്​​റ്റ​ഡി കാ​ലാ​വ​ധി. ഇ​ത് നീ​ട്ടി​യി​ല്ലെ​ങ്കി​ൽ അന്ന്​ വൈ​കീ​ട്ട് വി​മാ​ന​മാ​ർ​ഗം ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കും. മം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​യാ​യ ഗു​ണ്ട​ത്ത​ല​വ​നും കാ​സ​ർ​കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ട​ത്ത​ല​വ​നു​മാ​യു​മാ​ണ് കൂ​ടു​ത​ലാ​യും ബ​ന്ധ​പ്പെ​ട്ടതെ​ന്ന്​ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ന​ടി ലീ​ന മ​രി​യ പോ​ൾ ന​ട​ത്തു​ന്ന കൊച്ചിയിലെ നെ​യി​ൽ ആ​ർ​ട്ടി​സ്ട്രി ബ്യൂ​ട്ടി​പാ​ർ​ല​റി​നു​നേ​രെ 2018 ഡി​സം​ബ​ർ 15ന് നടന്ന വെ​ടി​വെ​പ്പ്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ്​ പൂജാരിയെ കൊ​ച്ചി​യി​ലെ​ത്തി​ച്ചത്​. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ഇ​യാ​ളെ എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 8.45നാ​ണ് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ത്. അ​ധോ​ലോ​ക കു​റ്റ​വാ​ളി ആ​യ​തി​നാ​ൽ യാ​ത്ര, ചോ​ദ്യം ചെ​യ്യ​ൽ, തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി​യ​വ അ​തി​സു​ര​ക്ഷ​യി​ലാ​ണ്. ഈ ​മാ​സം എ​ട്ടു​വ​രെ​യാ​ണ് ക​സ്​​റ്റ​ഡി​യി​ൽ കഴിയുക.

ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വെ​പ്പിന്​ ഒ​രു​മാ​സം മു​മ്പ്​ ലീ​ന​യെ വി​ളി​ച്ച് ര​വി പൂ​ജാ​രി 25 കോ​ടി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. വെ​ടി​വെ​പ്പ് ന​ട​ത്തി​യ​വ​രെ പി​ന്നീ​ട് അ​റ​സ്​​റ്റ് ചെ​യ്തു. 2019 ജ​നു​വ​രി അ​ഞ്ചി​നാ​ണ് പൂ​ജാ​രി സെ​ന​ഗ​ലി​ൽ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravi Pujari
News Summary - Ravi Pujari's interrogation continues
Next Story