രവി പൂജാരിയെ കൊച്ചിയിലെത്തിക്കും
text_fieldsകൊച്ചി: കടവന്ത്ര ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ മാർച്ച് എട്ടിന് കോടതിയിൽ ഹാജരാക്കും. ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഹാജരാക്കാൻ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി വാറൻറ് പുറപ്പെടുവിച്ചത്.
നേരത്തേ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇയാളെ പ്രതിയാക്കി നേരത്തേതന്നെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഹാജരാക്കിയശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷയും നൽകും.
2018 ഡിസംബർ 15ന് ബൈക്കിൽ ബ്യൂട്ടി പാർലറിലെത്തി എറണാകുളം സ്വദേശികളായ ബിലാൽ, വിപിൻ എന്നിവർ വെടിയുതിർത്തെന്നാണ് ആരോപണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

