Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രവീന്ദ്രൻ പട്ടയം റദ്ദാക്കൽ: 18ന് ഹരജികൾ ഒന്നിച്ച് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജികൾ ഒന്നിച്ച് പരിഗണിക്കാൻ ഹൈകോടതി മാർച്ച് 18ലേക്ക് മാറ്റി.
ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി ജില്ല കലക്ടറെ ചുമതലപ്പെടുത്തി ജനുവരി 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഭൂരഹിത കർഷകരടക്കം നൽകിയ ഒരു കൂട്ടം ഹരജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റിയത്.
ഹരജി വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് കക്ഷികൾക്ക് വിശദീകരണങ്ങളുണ്ടെങ്കിൽ നൽകാമെന്ന് കോടതി വ്യക്തമാക്കി.
Next Story

