Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറഊഫ്​ ഷെരീഫി​െൻറ...

റഊഫ്​ ഷെരീഫി​െൻറ അറസ്​റ്റ്​: മലപ്പുറത്ത്​ കാംപസ്​ ഫ്രണ്ട്​ മാർച്ചിന്​ നേരെ പൊലീസ്​ ലാത്തിവീശി, നിരവധി പേർക്ക്​ പരിക്ക്​

text_fields
bookmark_border
campus front mach
cancel
camera_alt

ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ കാംപസ്​ ഫ്രണ്ട്​ മലപ്പുറത്ത്​ നടത്തിയ മാർച്ചിന്​ നേരെ പൊലീസ്​ ലാത്തി വീശുന്നു, ലാത്തിച്ചാർജിൽ പരിക്കേറ്റ പ്രവർത്തകൻ (ചിത്രം: മുസ്​തഫ അബൂബക്കർ)

മലപ്പുറം: എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അന്യായമായി അറസ്​റ്റ്​ ചെയ്​ത ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ സംസ്​ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് കാംപസ് ഫ്രണ്ട് മാർച്ച്​ നടത്തി. ഇ.ഡിയെ ഉപയോഗിച്ച്​ നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ പകപോക്കുകയാണെന്ന്​ സമരക്കാർ കുറ്റപ്പെടുത്തി.

തിരുവനന്തപുരം എ.ജി.എസ്​ ഓഫിസ്​ മാർച്ചിന്​ നേരെ പൊലീസ്​ ജലപീരങ്കി ഉപയോഗിച്ചു. മലപ്പുറം ജി.എസ്​.ടി ഓഫിസിലേക്ക്​​ നടന്ന മാർച്ചിൽ പൊലീസ്​ ലാത്തിവീശി. മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. മുദ്രാവാക്യ വിളിയുമായെത്തിയ വിദ്യാർഥികൾ ബാരിക്കേഡിന് മേൽ ഇരുന്നതാണ് പൊലീസ് ലാത്തിവീശാൻ കാരണം.

യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പരിക്കേറ്റ് വീണ മുൻനിരയിലെ പ്രവർത്തകരെ വിട്ടോടാൻ തയാറാവാതെ നിന്നവരെ വീണ്ടും പൊലീസ് തല്ലി. വിദ്യാർഥി സമര ചരിത്രത്തിൽ പിന്തിരിഞ്ഞോടുന്നതിന് വ്യത്യസ്തമായിരുന്നു സമരരീതി. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരെ ഇട്ടേച്ച് ഓടിപ്പോവാൻ വിസമ്മതിച്ച സമരക്കാർ കൂടെയുള്ളവരെ സംരക്ഷണവലയം തീർക്കുന്നതാണ് കണ്ടത്. 20 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40ഓളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂരിൽ ഹെഡ്​ പോസ്​റ്റ്​ ഓഫിസിലേക്ക്​ നടത്തിയ മാർച്ച്​ പൊലീസ്​ തടഞ്ഞു. കോഴിക്കോട് ഇൻകം ടാക്സ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നൂറിലധികം വിദ്യാർഥികൾ അണിനിരന്നു. ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലും പോസ്​റ്റ്​ ഒാഫിസിലേക്ക്​ മാർച്ച്​ നടത്തി. തൃശൂർ ഹെഡ് പോസ്​റ്റ്​ ഓഫിസിലേക്ക് നടത്തിയ മാർച്ച്​ സംസ്ഥാന സമിതിയംഗം ഫർസാന ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ പി.എസ്​. ഹബീബ്, ഷെഫീർ എന്നിവർ നേതൃത്വം നൽകി.

മലപ്പുറത്ത്​ ജി.എസ്​.ടി ഓഫിസ്​ ഉപരോധം പൊലീസ്​ തടയുന്നു

കഴിഞ്ഞ ആഴ്​ചയാണ്​ റഊഫ് ഷെരീഫിനെ എന്‍ഫോഴ്​സ്​മെൻറ്​ ഡയറക്ടറേറ്റ് (ഇ.ഡി) തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്​ കസ്റ്റഡിയിലെടുത്തത്. അറസ്​റ്റ്​ ചെയ്​തതിന്​ പിന്നിൽ രാഷ്​ട്രീയ പകപോക്കലെന്ന്​ ആരോപണം ഉയർന്നിരുന്നു. പൗരത്വഭേദഗതി നിയമത്തിനും ഹാഥറസ്​ ബലാത്സംഗക്കൊലക്കും എതിരെ നടന്ന പ്രക്ഷോഭങ്ങളിൽ റഊഫ്​ സജീവ പങ്കാളിയായിരുന്നു. ഡൽഹി ​പൊലീസ്​ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നത്​ തുടരുന്നതിനിടയിലാണ്​ പണ ഇടപാട്​ ആരോപിച്ച്​ ഇദ്ദേഹത്തെ പിടികൂടിയത്​.

റോഡിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുന്ന പ്രവർത്തകർ

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് കാ​പ്പ​നൊ​പ്പം യു.​പി​യി​ലെ ഹാ​ഥ​റ​സ് സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​മ്പ​സ് ഫ്ര​ണ്ട് ദേ​ശീ​യ ട്ര​ഷ​റ​ർ അ​തീ​ഖ് റ​ഹ്​​മാ​ന് റ​ഊ​ഫ് ഷ​രീ​ഫ് പ​ണം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇദ്ദേഹത്തെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് (ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക കോ​ട​തി) കഴിഞ്ഞദിവസം റി​മാ​ൻ​ഡ്​ ചെ​യ്​തിരുന്നു. പ്രാ​ഥ​മി​ക ചോ​ദ്യം​ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്ത് ജ​യി​ലി​ലേ​ക്ക​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campus fronted
Next Story