റേഷൻ വ്യാപാരികൾക്ക് മാർച്ചിലെയും ഏപ്രിലിലെയും വേതനം കുടിശ്ശിക
text_fieldsതൃശൂർ: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് മാർച്ച്, ഏപ്രിൽ, മാസങ്ങളിലെ വേതനവും ലഭിച്ചില്ല. റേഷൻ വ്യാപാരികളുടെ കമീഷൻ ഉൾപ്പെടെ ദൈനംദിന ചെലവുകൾക്ക് കഴിഞ്ഞ ബജറ്റിൽ പണം അനുവദിച്ചത് കൊണ്ട് ഇതിന് മറ്റു നടപടിക്രമങ്ങൾ ആവശ്യമില്ലങ്കിലും ധനവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ അവഗണനയാണ് കമീഷൻ തുക വൈകിക്കുന്നത്.
രണ്ട് മാസത്തെ കമീഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക, രണ്ട് മാസത്തെ റേഷൻ നൽകുമ്പോൾ കടയിൽ സമയബന്ധിതമായി റേഷൻ എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ നോഡൽ ഏജൻസിയായ സപ്ലൈകോ കർശന നടപടിയെടുത്ത് വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ തൃശൂരിൽ നടന്ന ആൾ കേരള റിട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ഉന്നയിച്ചു.
പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ബി. ഉണ്ണികൃഷ്ണപിള്ള ചെങ്ങന്നൂർ, പവിത്രൻ തലശ്ശേരി, പി.ഡി. പോൾ, ഇസ്ഹാഖ് വൈപ്പിൻ, കെ.എം. അബ്ദുസത്താർ, റോയിച്ചൻ, പവിത്രൻ കൊയിലാണ്ടി, എസ്.എം. റജി, പി.കെ. അബ്ദുറഹിമാൻ കാസർകോട്, മോഹനൻ ഭരണിക്കാവ്, കെ. ജയകൃഷ്ണൻ തിരൂരങ്ങാടി, ടി.കെ. ആരിഫ്, തളിപറമ്പ് മായ, ഷാജി യവനാർകുളം, ജയലക്ഷ്മി, മുരളീധരൻ നായർ, എലിസബത്ത് റാണി, പി.സി. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

