റേഷന്‍ വാതില്‍പടി വിതരണം; ഉദ്ഘാടനം ഒമ്പതിന് കൊല്ലത്ത്
text_fields
തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം റേഷന്‍ സാധനങ്ങളുടെ വാതില്‍പടി വിതരണവും റേഷന്‍ കാര്‍ഡുകളുടെ വിതരണവും കൊല്ലത്ത് ഈ മാസം ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യഭദ്രത നിയമം നവംബറില്‍ സംസ്ഥാനത്ത് നടപ്പാക്കിയെങ്കിലും വാതില്‍പടി വിതരണത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഫുഡ് കോര്‍പറേഷന്‍ സംഭരണശാലകളില്‍നിന്ന് ഏറ്റെടുത്ത് മൊത്ത വിതരണക്കാര്‍ വഴി വിതരണം ചെയ്തുവന്നിരുന്ന സമ്പ്രദായത്തിന് ഇതോടെ അവസാനമാകും. 1966 ലാണ് ഈ വിതരണം കേരളത്തില്‍ നിലവില്‍ വന്നത്.
പുതിയ നിയമംപ്രകാരം ധാന്യങ്ങള്‍ നേരിട്ട് റേഷന്‍ കടകളില്‍ എത്തിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണ്. ഇതിന് സിവില്‍ സപൈ്ളസ് കോര്‍പറേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതിന്‍െറ ഭാഗമായി മാര്‍ച്ച് മാസത്തില്‍ വിതരണം ചെയ്യേണ്ട ധാന്യങ്ങള്‍ ഫുഡ് കോര്‍പറേഷന്‍ സംഭരണശാലകളില്‍നിന്ന് ഫെബ്രുവരിയില്‍ തന്നെ ഏറ്റെടുത്ത് സപൈ്ളകോയുടെ കൈവശമുള്ള ഗോഡൗണുകളിലേക്ക് എത്തിച്ചുകഴിഞ്ഞു. തുടര്‍ന്ന് സപൈ്ളകോയുടെ കൈവശത്തിലുള്ള സംഭരണശാലകളില്‍നിന്നും ഓരോ റേഷന് കടകളിലേക്കും ധാന്യങ്ങള്‍ എത്തിച്ചു കൊടുക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.
നിലവില്‍ മൊത്തവിതരണം ചെയ്തുകൊണ്ടിരുന്ന വിതരണ ഏജന്‍സികളെ ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാക്കിക്കൊണ്ടും അവരുടെ കൈവശമുള്ള ധാന്യങ്ങള്‍ തിരികെ ഏല്‍പിക്കണമെന്നും കാണിച്ച് നോട്ടീസ് നല്‍കിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.റേഷന്‍ മുന്‍ഗണനപ്പട്ടികയുടെ അംഗീകാരത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന സമയം മാര്‍ച്ച് മൂന്നില്‍നിന്ന് എട്ടിലേക്ക് നീട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
