Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2735 റേ​ഷ​ൻ...

2735 റേ​ഷ​ൻ ക​ട​ക​ളു​ടെ ഭാ​വി തു​ലാ​സി​ൽ

text_fields
bookmark_border
ration
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ പാ​ക്കേ​ജ്​ പ്ര​തി​മാ​സം 45 ക്വി​ൻ​റ​ലെ​ങ്കി​ലും ഭ​ക്ഷ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന റേ​ഷ​ൻ​ക​ട​ക​ൾ​ക്കാ​ണ് ല​ഭി​ക്കു​ക. അ​തി​ന​നു​സ​രി​ച്ച് കാ​ർ​ഡു​ക​ളി​ല്ലാ​ത്ത റേ​ഷ​ൻ​ക​ട​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 45 ക്വി​ൻ​റ​ലി​ന് താ​ഴെ മാ​ത്രം വി​റ്റു​വ​ര​വു​ള്ള 2735 റേ​ഷ​ൻ​ക​ട​ക​ളാ​ണ് ഉ​ള്ള​ത്. 

പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ഇ​തി​ൽ പ​കു​തി അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​വ​രം. 45 ക്വി​ൻ​റ​ൽ മു​ത​ൽ 72 ക്വി​ൻ​റ​ൽ​വ​രെ ഭ​ക്ഷ്യ​ധാ​ന്യം വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​യു​ട​മ​ക​ൾ​ക്ക് 220 രൂപ ക​മീ​ഷ​നും സ​ഹാ​യ​ധ​ന​മാ​യി പ​ര​മാ​വ​ധി 6100 രൂ​പ​യു​മ​ട​ക്ക​മാ​ണ് 16,000 രൂ​പ. 100 ക്വി​ൻ​റ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ൻ ക​ട​ക്ക് 22,000 രൂ​പ​യും190 ക്വി​ൻ​റ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കടക്ക് 41,800 രൂ​പ​യും 221 ക്വി​ൻ​റ​ല്‍ വിതരണം ചെയ്യുന്ന കടക്ക്​ 48,620 രൂ​പ വേ​ത​ന​മാ​യി ല​ഭി​ക്കും.

ഭ​ക്ഷ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്...
ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഇ-​പോ​സ് യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തി​ന് തു​ട​ക്ക​മാ​കും. യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന മു​റ​ക്കേ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കൂ. അ​പ്പോ​ൾ മാ​ത്ര​മേ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് കൈ​കാ​ര്യ ചെ​ല​വാ​യ ഒ​രു രൂ​പ ഈ​ടാ​ക്കൂ. ഫെ​ബ്രു​വ​രി​യോ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ക​ട​ക​ളി​ലും യ​ന്ത്രം സ്ഥാ​പി​ക്കും. വാ​തി​ല്‍പ്പ​ടി വി​ത​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും കൃ​ത്യ​മാ​യ അ​ള​വി​ല്‍ ഭ​ക്ഷ്യ​ധാ​ന്യം ന​ല്‍കാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തെ​ല്ലാം സ​ർ​ക്കാ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നി​ട്ടും സ​മ​ര​ത്തി​നി​റ​ങ്ങി​യ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സ​മ​രം വി​ജ​യ​മാ​ണോ​യെ​ന്ന് പ​റ​യേ​ണ്ട​ത് അ​വ​ർ ത​ന്നെ​യാ​ണ്.

വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്...
സ​മ​രം നൂ​റു​ശ​ത​മാ​ന​വും വി​ജ​യ​മാ​ണ്. സ​മ​രം ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് ആ​റു​മാ​സ​മാ​യി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ന്ന വേ​ത​ന പാ​ക്കേ​ജ് ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​ത്. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​റു​മാ​യി തു​ട​ർ​ന്നും യോ​ജി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ടി. ​മു​ഹ​മ്മ​ദാ​ലി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsration dealersration dealers strikemalayalam news
News Summary - Ration Store Future-Kerala News
Next Story