സർക്കാർ വാക്കുപാലിച്ചില്ല; റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിന്; ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: റേഷൻ വ്യാപാരികൾക്കുള്ള ജീവനപര്യാപ്തതാ വേതനം, കമീഷൻ, ഇൻസെൻറീവ് തുടങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രിയും ഭക്ഷ്യവകുപ്പും മലക്കം മറിഞ്ഞതോടെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിന്. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് വ്യാപാരികൾ വീണ്ടും നിസ്സഹകരണസമരം പ്രഖ്യാപിച്ചത്.
ജൂൺ ഒന്ന് മുതൽ ഇൻറൻറ് പ്രകാരം പാസാക്കുന്ന റേഷൻ സാധനങ്ങളുടെ വില മുൻകൂർ ഒടുക്കുന്നതിനോ റേഷൻകാർഡ് വിതരണത്തിലോ സഹകരിക്കേെണ്ടന്ന് കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. അതേസമയം ജൂണിൽ ഭക്ഷ്യധാന്യവിതരണം മുടക്കുന്ന റേഷൻകടകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അത്തരക്കാരെ വിതരണ സമ്പ്രദായത്തിൽനിന്ന് പുറത്താക്കുമെന്നും മന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മേയ് ഒന്നിന് വ്യാപാരികൾ കടയടപ്പ് സമരം നടത്തിയിരുന്നു. 90 ശതമാനം വ്യാപാരികളും സമരത്തിലായതോടെ റേഷൻ വിതരണം തകിടംമറിഞ്ഞു. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് സമരം ഒത്തുതീർപ്പാക്കിയത്. മേയ് 20നകം വ്യാപാരികൾക്കുള്ള ജീവനപര്യാപ്തതാ വേതനം സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും ഇൻസെൻറീവ് വിതരണം കൃത്യമായി നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ഇത് ഭക്ഷ്യമന്ത്രി നിയമസഭയിൽ ആവർത്തിക്കുകയും ചെയ്തു. പക്ഷേ, നടപടികൾ എങ്ങുമെത്തിയില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
