Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനലിന് ശമനം; റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

text_fields
bookmark_border
ration shop
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയമാറ്റം പുന:സ്ഥാപിച്ചു. വെള്ളിയാഴ്ച മുതൽ രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക. വേനൽ മഴ സജീവമായതോടെ താപനില കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ കനക്കും; ഇന്ന് ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കും. ശനിയാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

18ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്. 20ാം തീയതി ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റെഡ് അലർട്ടിന് സമാനമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ration shop timings restored
Next Story