Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിങ്കളാഴ്ച...

തിങ്കളാഴ്ച റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സിന്‍റെ കടയടപ്പ് സമരം; കടകൾ തുറക്കുമെന്ന് സംയുക്തസമിതി

text_fields
bookmark_border
തിങ്കളാഴ്ച റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സിന്‍റെ കടയടപ്പ് സമരം; കടകൾ തുറക്കുമെന്ന് സംയുക്തസമിതി
cancel
camera_alt

representational image

കോ​ഴി​ക്കോ​ട്: റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കി​റ്റ് വി​ത​ര​ണ​ത്തി​ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള 11 മാ​സ​ത്തെ കു​ടി​ശ്ശി​ക ന​ൽ​ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക, ആ​റു​വ​ർ​ഷം മു​മ്പ് ന​ട​പ്പാ​ക്കി​യ വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, ക്ഷേ​മ​നി​ധി പ​രി​ഷ്ക​രി​ക്കു​ക, വൈ​ദ്യു​തി ചാ​ർ​ജും ക​ട വാ​ട​ക​യും സ​ർ​ക്കാ​ർ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എം.​എം. സൈ​നു​ദ്ദീ​ൻ, ജി​ല്ല പ്ര​സി​ഡ​ന്റ് വി.​വി. രാ​ജ​ൻ നാ​യ​ർ, ഇ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എ​സ്.​ജി. ജി​തേ​ഷ്, കെ. ​അ​സീ​സ് പ​ന്തീ​രാ​ങ്കാ​വ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കടകൾ തുറക്കുമെന്ന് സംയുക്തസമിതി

തി​രു​വ​ന​ന്ത​പു​രം: വിവിധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്നയിച്ച് അ​ടൂ​ർ പ്ര​കാ​ശ് എം.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ച റേ​ഷ​ൻ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ​നി​ന്ന് മ​റ്റ് റേ​ഷ​ൻ സം​ഘ​ട​ന​ക​ൾ പി​ന്മാ​റി.

ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നും കൃ​ഷ്ണ​പ്ര​സാ​ദ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നും സ​മ​ര​ത്തി​നു​ണ്ടാ​കി​ല്ലെ​ന്നും 11നു ​ക​ട​ക​ൾ തു​റ​ക്കു​മെ​ന്നും റേ​ഷ​ൻ വ്യാ​പാ​രി സം​യു​ക്ത​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. ജോ​ണി നെ​ല്ലൂ​ർ അ​റി​യി​ച്ചു.

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മി​തി വ്യാ​പാ​രി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും അ​റി​യി​ക്കു​ന്ന​തി​നു​വേ​ണ്ടി താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും കൃ​ഷ്ണ​പ്ര​സാ​ദ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ration shopration shop strike
News Summary - Ration shop strike on Monday
Next Story