റേഷൻ പ്രശ്നം: മുഖ്യമന്ത്രിക്ക് മോദി സന്ദർശനാനുമതി നിഷേധിച്ചു
text_fieldsന്യൂഡൽഹി: റേഷൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയന് അനുമതിയില്ല. കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘത്തിന് അടുത്ത മൂന്ന് ദിവസങ്ങളിൽ സൗകര്യപ്രദമായ സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് നടത്തിയ അഭ്യർഥനയാണ് വീണ്ടും തള്ളിയത്. ഇതിന് വകുപ്പുമന്ത്രി രാംവിലാസ് പാസ്വാനെ കാണുകയാണ് വേണ്ടതെന്നാണ് വാക്കാൽ ലഭിച്ച മറുപടി.
ഇൗ സാഹചര്യത്തിൽ സർവകക്ഷി സംഘമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാത്രി ഡൽഹിയിലെത്തി. മൂന്നു ദിവസങ്ങളായി നടക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങളിൽ പെങ്കടുക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉൾപ്പെടെയുള്ള മന്ത്രിസംഘവും എത്തിയത്. 17ന് നിതി ആയോഗ് യോഗത്തിൽ പെങ്കടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയപ്പോഴും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നുെവങ്കിലും കിട്ടിയില്ല.
ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് കേരളത്തിന് റേഷൻ വിഹിതം വർധിപ്പിക്കണമെന്ന് അഭ്യർഥിക്കാനായിരുന്നു തീരുമാനം. നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി 14 അംഗ സംഘത്തെ അയക്കുന്നതിനാണ് നിശ്ചയിച്ചത്. സംസ്ഥാനത്തെ എല്ലാ പാർട്ടികളും ചേർന്നെടുത്ത തീരുമാനപ്രകാരം പ്രധാനമന്ത്രിയെ കാണാൻ അവസരം തേടിയാണ് കേരളം ഡൽഹിയിൽ ഒരാഴ്ചയായി ക്യൂ നിൽക്കുന്നത്.
ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയപ്പോൾ കേരളത്തിനാണ് ആനുപാതികമായി നോക്കിയാൽ ഏറ്റവും കുറവ് റേഷൻ വിഹിതം കിട്ടിയത്. 14.25 ലക്ഷം ടൺ അരിയാണ് കേരളത്തിെൻറ ഭക്ഷ്യവിഹിതം. രണ്ടുലക്ഷം ടൺ കൂടി കിട്ടണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നേരിട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി ചോദിച്ചപ്പോഴും കിട്ടിയിരുന്നില്ല.
കേന്ദ്ര ധനമന്ത്രിയെ കാണാനായിരുന്നു അന്നത്തെ മറുപടി. 2017ൽ വരൾച്ച സഹായം തേടി സർവകക്ഷി സംഘത്തെ അയക്കാൻ നിശ്ചയിച്ചപ്പോഴും പ്രധാനമന്ത്രി അനുമതി നിഷേധിച്ചു. ആഭ്യന്തര മന്ത്രിയെ കാണണമെന്നായിരുന്നു അന്നത്തെ നിർദേശം.
പ്രധാനമന്ത്രി ഇത്തരത്തിൽ തുടർച്ചയായി കേരളത്തിെൻറ പൊതുവികാരം അവഗണിച്ചത് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. സർവകക്ഷി സംഘത്തെ അയക്കുക വഴി ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിലെ മറ്റെല്ലാ പാർട്ടികളും ചേർന്നു നടത്തുന്നതെന്നാണ് മോദി സർക്കാറിലെ കാഴ്ചപ്പാട്. എന്നാൽ, സംസ്ഥാനത്തിെൻറ ന്യായമായ കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവസരം നിഷേധിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
