Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ration shop
cancel
camera_alt

മഞ്ചേശ്വരം കുഞ്ചത്തൂരിൽ റേഷൻ കടയിൽ പൊലീസ് പരിശോധന നടത്തുന്നു

Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരത്ത്​ റേഷൻ...

മഞ്ചേശ്വരത്ത്​ റേഷൻ കടയിൽനിന്ന്​ അരി കടത്താനുള്ള ശ്രമം പൊലീസ് പിടികൂടി

text_fields
bookmark_border

മഞ്ചേശ്വരം (കാസർകോട്​): റേഷൻ അരി മറിച്ചുകടത്താനുള്ള ശ്രമം പൊലീസ് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ എ.ആർ.ഡി നമ്പർ രണ്ടി​െൻറ റേഷൻ കടക്ക് മുന്നിലുണ്ടായിരുന്ന 50 കിലോ തൂക്കം വരുന്ന രണ്ട് ചാക്കുകളിലായി സൂക്ഷിച്ച അരിയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ രാഘവ​െൻറ നേതൃത്വത്തിലെ പൊലീസ് സംഘം എത്തിയാണ് അരി പിടികൂടിയത്. പൊലീസ് എത്തുന്ന സമയത്ത് അരി കടക്ക് പുറത്താണ് സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. ഉച്ചക്ക് ഒന്ന്​ മുതൽ രണ്ട്​ വരെ റേഷൻ കട അടച്ചിടുന്ന സമയമാണ്. ഈ സമയത്തായിരുന്നു അരി പുറത്തുവെച്ചിരുന്നത്.

റേഷൻ അരി മറിച്ചുവിൽപ്പന നടത്താൻ മറ്റൊരു വാഹനത്തിൽ ചാക്കുകൾ കയറ്റാൻ ശ്രമിക്കുന്നു എന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുടർ അന്വേഷണത്തിന്​ പൊലീസ് സിവിൽ സപ്ലൈ വകുപ്പിന്​ കൈമാറി. അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി റേഷൻ കടകളിൽനിന്ന് മറിച്ചുകടത്തൽ നടക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് കുഞ്ചത്തൂരിൽനിന്ന് അരി പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supplycoCrime Newsrationmanjeshwarampolice caseKasaragod News
News Summary - ration product caught in manjeshwar
Next Story