റേഷൻ മണ്ണെണ്ണ വിതരണം ഭാഗികമായി പുനരാരംഭിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം ഭാഗികമായി പുനരാരംഭിച്ചു. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ ഭാരത് പ്രെട്ടോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയ എണ്ണക്കമ്പനികളിൽനിന്ന് മൊത്തവ്യാപാരികൾ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ കടകളിൽ ഒന്നരവർഷം മുമ്പ് മിച്ചംവന്ന മണ്ണെണ്ണയാണ് ശനിയാഴ്ച കടകളിലെത്തിയവർക്ക് ചില റേഷൻ വ്യാപാരികൾ നൽകിയത്.
വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞതല്ലാതെ സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും മണ്ണെണ്ണ എത്തിക്കാൻ സർക്കാറിന് ആയിട്ടില്ല. മണ്ണെണ്ണ വിതരണം ചെയ്യാൻ റേഷൻ വ്യാപാരികൾ തയാറായാൽ മാത്രം സംഭരിച്ചാൽ മതിയെന്നാണ് മൊത്തവിതരണക്കാരുടെ തീരുമാനം.

