Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് മാസത്തെ റേഷൻ...

രണ്ട് മാസത്തെ റേഷൻ ഒന്നിച്ചു വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പ് നിർദേശം

text_fields
bookmark_border
രണ്ട് മാസത്തെ റേഷൻ ഒന്നിച്ചു വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പ് നിർദേശം
cancel

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ റേ​ഷ​ൻ വി​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ച് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ നാ​ല് മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ക്കും. മൂ​ന്ന് മാ​സ​ത്തെ വി​ഹി​തം ഒ​രു​മി​ച്ച് ന​ൽ​കാ​നാ​യി​രു​ന്നു കേ​ന്ദ്ര നി​ർ​ദേ​ശ​മെ​ങ്കി​ലും റേ​ഷ​ൻ ക​ട​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ല​പ​രി​മി​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ര​ണ്ട് മാ​സ​മാ​യി ചു​രു​ക്കി​യ​ത്. ഏ​പ്രി​ൽ വി​ഹി​ത​ത്തോ​ടൊ​പ്പം മേ​യ് വി​ഹി​തം ഏ​പ്രി​ൽ നാ​ല് മു​ത​ൽ മേ​യ് 30 വ​രെ വാ​ങ്ങാം. ജൂ​ണി​ലെ വി​ഹി​തം സ്റ്റോ​ക്ക് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് നേ​ര​ത്തെ വി​ത​ര​ണം ചെ​യ്യു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​ന​ല​ഭ്യ​ത കു​റ​ഞ്ഞാ​ൽ ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

മ​ഞ്ഞ​ക്കാ​ർ​ഡി​ന് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ആ​കെ 60 കി​ലോ അ​രി​യും നാ​ലു കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും ആ​റു പാ​ക്ക​റ്റ് ആ​ട്ട ഏ​ഴു രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും പി​ങ്ക് കാ​ർ​ഡു​ള്ള​വ​ർ​ക്ക് ഏ​പ്രി​ൽ വി​ഹി​ത​വും മേ​യി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ഓ​രോ അം​ഗ​ത്തി​നും എ​ട്ടു കി​ലോ അ​രി​യും ര​ണ്ടു കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. നാ​ല്‌ അം​ഗ​ങ്ങ​ളു​ള്ള കാ​ർ​ഡി​ന് ഗോ​ത​മ്പി​ന് പ​ക​രം പ​ര​മാ​വ​ധി എ​ട്ടു പാ​ക്ക​റ്റ് ആ​ട്ട​യും അ​തി​ൽ ക്കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള കാ​ർ​ഡി​ന് ഓ​രോ അം​ഗ​ത്തി​നും അ​ധി​ക​മാ​യി ര​ണ്ടു​കി​ലോ ഗോ​ത​മ്പും ല​ഭി​ക്കും.

നീ​ല​ക്കാ​ർ​ഡി​ന് ഏ​പ്രി​ൽ വി​ഹി​ത​വും മേ​യി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ഓ​രോ അം​ഗ​ത്തി​നും നാ​ലു കി​ലോ അ​രി​വീ​തം കി​ലോ​ക്ക് നാ​ലു രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. കൂ​ടാ​തെ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ അ​ധി​ക വി​ഹി​ത​മാ​യി അ​ഞ്ചു കി​ലോ അ​രി കി​ലോ​ക്ക് 10.90 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. അ​ത​തു താ​ലൂ​ക്കി​ലെ ‌സ്റ്റോ​ക്കി​ന​നു​സ​രി​ച്ച് കാ​ർ​ഡി​ന് ര​ണ്ടു കി​ലോ മു​ത​ൽ ആ​റു കി​ലോ വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.

വെ​ള്ള​ക്കാ​ർ​ഡി​ന് ഏ​പ്രി​ൽ വി​ഹി​ത​വും മേ​യി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ആ​കെ 10 കി​ലോ അ​രി, കി​ലോ​ക്ക് 10.90 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. അ​ത​തു താ​ലൂ​ക്കി​ലെ ‌സ്റ്റോ​ക്കി​ന​നു​സ​രി​ച്ച് കാ​ർ​ഡി​ന് ര​ണ്ടു കി​ലോ മു​ത​ൽ ആ​റു കി​ലോ വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. ക്ഷേ​മ​സ്ഥാ​പ​ന അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്ക് ഏ​പ്രി​ൽ വി​ഹി​ത​വും മേ​യി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് വാ​ങ്ങി​ക്കാം.

ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള വി​ഹി​തം, വൈ​ദ്യു​തി​യു​ള്ള വീ​ടു​ക​ൾ​ക്ക് മ​ഞ്ഞ​ക്കാ​ർ​ഡി​ന് ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും മ​റ്റു​ള്ള​വ​ർ​ക്ക് അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും ല​ഭി​ക്കും. വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ടു​ക​ൾ​ക്ക് ആ​റ് ലി​റ്റ​ർ മ​ണ്ണെ​ണ്ണ ല​ഭി​ക്കും. പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ സോ​ഫ്റ്റ് വെ​യ​റി​ൽ എ​ൻ.​ഐ.​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം വ​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtdistributionDirectivePublic Distribution Departmentration food
News Summary - Public Distribution Department orders distribution of two months' rations at once
Next Story