Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെര്‍വര്‍ തകരാർ...

സെര്‍വര്‍ തകരാർ പരിഹരിച്ചില്ല; റേഷൻ വിതരണ ക്രമീകരണം 25 വരെ നീട്ടി

text_fields
bookmark_border
സെര്‍വര്‍ തകരാർ പരിഹരിച്ചില്ല; റേഷൻ വിതരണ ക്രമീകരണം 25 വരെ നീട്ടി
cancel

പാ​ല​ക്കാ​ട്: സെ​ർ​വ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് റേ​ഷ​ൻ വി​ത​ര​ണ ക്ര​മീ​ക​ര​ണം ജ​നു​വ​രി 25 വ​രെ നീ​ട്ടി. ഇ-​പോ​സ് മെ​ഷീ​ന്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ വി​ത​ര​ണം താ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ജ​നു​വ​രി 13 മു​ത​ൽ 18 വ​രെ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ് നി​ല​വി​ലു​ള്ള സ​മ​യ​ത്തി​ൽ 30 മി​നി​റ്റും ഒ​രു മ​ണി​ക്കു​റും വ​ർ​ധ​ന വ​രു​ത്തി പു​നഃ​ക്ര​മീ​ക​രി​ച്ച് ഒ​രാ​ഴ്ച​കൂ​ടി നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്.

മ​ല​പ്പു​റം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, കോ​ട്ട​യം, കാ​സ​ർ​കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ് വ​രെ​യും റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് പു​നഃ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ജ​നു​വ​രി​യി​ലെ റേ​ഷ​ൻ വി​ത​ര​ണം 31ന് ​മു​മ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ സി​വി​ൽ സ​പ്ലൈ​സ് ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ ജ​നു​വ​രി മാ​സ​ത്തെ വി​ത​ര​ണ​ത്തി​ന് സ​മ​യ​പ​രി​ധി നീ​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യി. സം​സ്‌​ഥാ​ന​ത്തെ 91.81 ല​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ 34 ല​ക്ഷം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​മാ​സം റേ​ഷ​ൻ വി​ത​ര​ണം ചെ​യ്‌​ത​ത്. കോ​വി​ഡ് പി​ടി​മു​റു​ക്കു​ന്ന​തി​നി​ട​യി​ൽ വി​ത​ര​ണ സ​മ​യം വെ​ട്ടി​ക്കു​റ​ച്ച​ത് കാ​ർ​ഡു​ട​മ​ക​ൾ കൂ​ട്ട​ത്തോ​ടെ റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​മെ​ന്ന് പ​രാ​തി​യു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOration
News Summary - Ration distribution arrangement extended upto 25th
Next Story