അരിയില്ലാതെ ആട്ടമാത്രം വാങ്ങാൻ ആളുവരുമോ?
text_fieldsകോഴിക്കോട്: നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ നാലുപാക്കറ്റ് ആട്ട നൽകണമെന്ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും കെട്ടിക്കിടക്കുന്ന ആട്ട എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് റേഷൻ ഡീലർമാർ. നിലവിൽ 100 ഉപഭോക്താക്കളുള്ള റേഷൻ കടകളിലേക്ക് ചുരുങ്ങിയത് രണ്ടു ക്വിന്റൽ ആട്ടയെങ്കിലും ഒരുമാസം ഡീവലർമാർ എടുക്കണം.
എന്നാൽ, മാസത്തിൽ രണ്ടു കിലോ അരി മാത്രം ലഭിക്കുന്ന വെള്ള കാർഡ് ഉടമകൾ റേഷൻ കടളിലേക്ക് വരില്ലെന്നതിനാൽ ആട്ടപ്പൊടി കെട്ടിക്കിടക്കുകയാണ്. ആളൊന്നിന് രണ്ട് കിലോ ഭക്ഷ്യധാന്യം മാത്രം ലഭിക്കുന്ന നീല കാർഡുടമകളും റേഷൻ കടകളിലെത്തുന്നത് കുറവായതിനാൽ ഈ ഇനത്തിലുള്ള ആട്ടപ്പൊടിയും ചെലവാകില്ല. മൂന്നുമാസംമാത്രമാണ് ആട്ടപ്പൊടിയുടെ കാലവധി. മാത്രമല്ല കാലാവധി കഴിഞ്ഞ ആട്ടപ്പൊടി വ്യാപാരികളിൽ സിൽസപ്ലൈസ് കോർപറേഷൻ തിരിച്ചെടുക്കില്ല. ഇതിന്റെ നഷ്ടം ഡീലർമാരുടെ കമീഷനിൽ നിന്ന് ഈടാക്കും. മിക്കപ്പോഴും കലാവധി കഴിയുന്നതിന് തൊട്ടുമുമ്പാണ് ആട്ടപ്പൊടി റേഷൻ കടകളിലെത്തുന്നത്.
ആട്ടക്ക് പകരം ഗോതമ്പ് നുറുക്ക്, റവ തുടങ്ങിയ ഗോതമ്പ് ഉൽപങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണെന്നും ഇവ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ആള് കേരളാ റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഈ മാസം റമദാന് നോമ്പ് ആരംഭിക്കുന്നതോടെ ആട്ടയുടെ ആവശ്യക്കാര്‍ വീണ്ടും കുറയുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള ആട്ട നാലു പാക്കറ്റായി വർധിപ്പിച്ചതോടെ കടകളിലേക്ക് കൂടുതൽ ആട്ട ഇറക്കാൻ ഡീലർമാർ നിർബന്ധിതരാവും. ചെലവിന് അനുസരിച്ച് മാത്രം ആട്ട സ്റ്റോക്ക് എടുക്കാൻ തങ്ങളെ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

