Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേ​ത​ന കു​ടി​ശ്ശി​ക...

വേ​ത​ന കു​ടി​ശ്ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ

text_fields
bookmark_border
വേ​ത​ന കു​ടി​ശ്ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ
cancel

അ​​വ​​ഗ​​ണ​​ന​​ക​​ൾ മാ​​ത്രം ഏ​​റ്റു​​വാ​​ങ്ങേ​​ണ്ടി​​വ​​ന്ന സം​​സ്ഥാ​​ന​​ത്തെ റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ പു​​തി​​യ യു.​​ഡി.​​എ​​ഫ് സ​​ർ​​ക്കാ​​റി​​ൽ വ​​ലി​​യ പ്ര​​തീ​​ക്ഷ​​യി​​ലാ​​ണെ​​ന്ന് കേ​​ര​​ള സ്റ്റേ​​റ്റ് റീ​​ട്ടെ​​യി​​ൽ റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (കെ.​​എ​​സ്.​​ആ​​ർ.​​ആ​​ർ.​​ഡി.​​എ) സം​​സ്ഥാ​​ന ക​​മ്മി​​റ്റി. റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും സെ​​യി​​ൽ​​സ്മാ​​ൻ​​മാ​​രു​​ടെ​​യും വേ​​ത​​നം കാ​​ലോ​​ചി​​ത​​മാ​​യി പ​​രി​​ഷ്ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് മാ​​ർ​​ച്ചി​​ലെ​​യും ഏ​​പ്രി​​ലി​​ലെ​​യും വേ​​ത​​നം കു​​ടി​​ശ്ശി​​ക​​യാ​​ണ്. ഇ​​തു​​മൂ​​ലം ക​​ട​​വാ​​ട​​ക കൊ​​ടു​​ക്കാ​​നോ സെ​​യി​​ൽ​​സ്മാ​​ൻ​​മാ​​ർ​​ക്ക് ശ​​മ്പ​​ളം ന​​ൽ​​കാ​​നോ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. വേ​​ത​​നം കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ ട്രാ​​ൻ​​സ്പോ​​ർ​​ട്ടി​​ങ് കോ​​ൺ​​ട്രാ​​ക്ട​​ർ​​മാ​​രും ക​​യ​​റ്റി​​റ​​ക്ക് തൊ​​ഴി​​ലാ​​ളി​​ക​​ളും പ​​ണി​​മു​​ട​​ക്കു​​ന്ന​​ത് റേ​​ഷ​​ൻ വി​​ത​​ര​​ണം മു​​ട​​ങ്ങാ​​ൻ കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

റേ​​ഷ​​ൻ വി​​ത​​ര​​ണം മു​​ട​​ങ്ങാ​​തെ കൃ​​ത്യ​​സ​​മ​​യ​​ത്ത് ല​​ഭ്യ​​മാ​​ക്കു​​ക, മാ​​വേ​​ലി സ്റ്റോ​​റു​​ക​​ളി​​ലേ​​തു​​പോ​​ലെ സ​​ബ്സി​​ഡി സാ​​ധ​​ന​​ങ്ങ​​ൾ റേ​​ഷ​​ൻ ക​​ട​​ക​​ളി​​ലൂ​​ടെ ല​​ഭ്യ​​മാ​​ക്കി പൊ​​തു​​വി​​ത​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ക, എ​​ല്ലാ മാ​​സ​​വും 10-ാം തീ​​യ​​തി​​ക്ക​​കം വേ​​ത​​നം ന​​ൽ​​കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് പു​​തി​​യ മു​​ഖ്യ​​മ​​ന്ത്രി​​ക്കും ഭ​​ക്ഷ്യ, ധ​​ന​​കാ​​ര്യ മ​​ന്ത്രി​​മാ​​ർ​​ക്കും നി​​വേ​​ദ​​നം ന​​ൽ​​കും.വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന വ​​ർ​​ക്കി​​ങ് പ്ര​​സി​​ഡ​​ന്റ് കാ​​ടാ​​മ്പു​​ഴ മൂ​​സ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​ബി. ബി​​ജു, ട്ര​​ഷ​​റ​​ർ വി. ​​അ​​ജി​​ത് കു​​മാ​​ർ, വൈ​​സ് പ്ര​​സി​​ഡ​​ന്റ് തൈ​​ക്ക​​ൻ സ​​ത്താ​​ർ, തൃ​​ശൂ​​ർ ജി​​ല്ല വ​​ർ​​ക്കി​​ങ് പ്ര​​സി​​ഡ​​ന്റ് ടി.​​ആ​​ർ. രാ​​ധാ​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public distribution systemration shopkeralagovernment
Next Story