Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് മരവിപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും

text_fields
bookmark_border
റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാറിന്റെ നയം
Ration Card
cancel

തിരുവനന്തപുരം: ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കരുതെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാറിന്റെ നയം. റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അറിയിച്ചാൽ സംസ്ഥാനം നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

44279 മുന്‍ഗണന കാര്‍ഡുകളുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രതിസന്ധിയുള്ളത്. അഞ്ചു ലക്ഷത്തോളം നീല, വെള്ള കാര്‍ഡുകളാണ് മരവിപ്പിക്കല്‍ ഗണത്തില്‍ വരുന്നത്. ഈ കാര്‍ഡുകാര്‍ക്ക് ടൈഡ്ഓവര്‍ വിഹിതത്തില്‍ നിന്നാണു സംസ്ഥാനം ഭക്ഷ്യധാന്യങ്ങള്‍ നല്‍കിവരുന്നത്. ഇവരെ ഒഴിവാക്കുന്നത് കേന്ദ്രം ഇപ്പോള്‍ പരിഗണിക്കാത്തതിനാല്‍, ഇവരുടെ കാര്യത്തില്‍ ആശങ്ക നിലവിലില്ല. റേഷന്‍ വാങ്ങാത്തവരുടെ വിവരങ്ങള്‍ റേഷന്‍കടകള്‍ വഴി ശേഖരിച്ചുവരികയാണ്. അവരെ കണ്ടെത്തി കേന്ദ്രനീക്കം അറിയിക്കും.

റേഷന്‍കടകള്‍ വഴി കാമ്പയിന്‍ തുടങ്ങിയതോടെ റേഷന്‍ വാങ്ങാതിരുന്നവര്‍ രണ്ടുമൂന്നു ദിവസമായി വാങ്ങാനെത്തുന്നുണ്ട്. ഇ കെ.വൈ.സി ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ വീണ്ടും റേഷന്‍ കാര്‍ഡ് ആക്ടീവ് ആകും. അതിനാല്‍, കാര്‍ഡുകള്‍ മരവിപ്പിക്കേണ്ട സാഹചര്യം വരില്ലെന്നാണ് കരുതുന്നത്. പ്രവാസം, മരണം, വരുമാനം വർധിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ റേഷന്‍ വാങ്ങാത്തവരുണ്ട്.

ഒഴിവായ കാര്‍ഡുകള്‍ക്കു പകരം മുന്‍ഗണന കാര്‍ഡുകള്‍ അനുവദിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി അര്‍ഹതപ്പെട്ട മുന്‍ഗണനേതര കുടുംബങ്ങളെ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റും. ഇങ്ങനെ നിലവിലുള്ള കാര്‍ഡുകളുടെ എണ്ണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് പി.ഡി.എസ് പദ്ധതിയോട് സംസ്ഥാനത്തിന് എതിര്‍പ്പില്ല. സംസ്ഥാനം 2024ൽ പദ്ധതിയില്‍ ഒപ്പിട്ടതാണ്. മുന്‍ഗണന വിഭാഗത്തിലേക്ക് കാര്‍ഡുകള്‍ മാറ്റാനുള്ള അവകാശവും അധികാരവും സംസ്ഥാനത്തിന് നിലനിര്‍ത്തണമെന്ന ആവശ്യം കഴിഞ്ഞദിവസം കേന്ദ്രഭക്ഷ്യമന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ അറിയിച്ചിട്ടുണ്ട്. ആരുടെയും റേഷന്‍ കാര്‍ഡ് നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ല എന്നത് സര്‍ക്കാറിന്റെ കൃത്യമായ നയമാണെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ration Cards Freeze Kerala government
Next Story